ad
Deshabhimani

വി വി ദക്ഷിണാമൂർത്തിയുടെ സ്മരണ പുതുക്കി

V V Dakshinamoorthi .JPG
വെബ് ഡെസ്ക്

Published on Aug 31, 2026, 11:44 AM | 1 min read

പേരാമ്പ്ര: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ നടക്കുന്ന കടന്നാക്രമണത്തേയും പ്രതിസന്ധികളേയും അതിജീവിക്കാൻ വി വി ദക്ഷിണാമൂർത്തിയുടെ സ്മരണ കരുത്തേകുമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി പി രാമകൃഷ്ണൻ. ദക്ഷിണാമൂർത്തിയുടെ പത്താം ചരമ വാർഷിക ദിനത്തിൽ പാലേരിയിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പ ചക്രം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രവർത്തകരെ ആശയപരമായി ആയുധമണിയിക്കുന്നതിൽ മൂർത്തി മാസ്റ്റർ നടത്തിയ ഇടപെടൽ എക്കാലവും ഓർമിക്കപ്പെടും. ആർഎസ്എസ് സംഘപരിവാർ ആശയങ്ങളെ ജീവിതത്തിലുടനീളം നഖശിഖാന്തം എതിർത്ത നേതാവായിരുന്നു ദക്ഷിണാമൂർത്തി. ആശയരംഗത്തും പാർടി വിദ്യാഭ്യാസ രംഗത്തും സമഗ്ര സംഭാവന നൽകിയ ദക്ഷിണാമൂർത്തിയുടെ സ്‌മരണ പുതുക്കുന്ന വേളയിൽ ദേശാഭിമാനി പത്രത്തിൻ്റെ പ്രചാരം വർധിപ്പിക്കുന്നതിൽ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും ടി പി പറഞ്ഞു. ജില്ലാ സെക്രട്ടറി എം മെഹബൂബ്, സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ തുടങ്ങിയവരും പുഷ്‌പചക്രമർപ്പിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home