print edition തിരുവനന്തപുരത്ത് കോ–ലീ–ബി തെളിഞ്ഞു


വി എസ് വിഷ്‌ണുപ്രസാദ്
Published on Aug 02, 2026, 01:19 AM | 1 min read
തിരുവനന്തപുരം: കാപ്പകേസിൽ ജയിലിടയ്‌ക്കപ്പെട്ട കൗൺസിലർ ആർ സുഗതന് അവധി നൽകാനുള്ള ബിജെപി – യുഡിഎഫ് ‘ഡീൽ’ നേരത്തേ തുടങ്ങി. ‘താനൊന്നുമറിഞ്ഞില്ല’ എന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിലുണ്ട് എല്ലാ ഉത്തവരും. സുഗതൻ വിഷയം കത്തിനിൽക്കുന്പോഴാണ് തദ്ദേശവകുപ്പ് ഇടപെട്ട് തിടുക്കത്തിൽ കോർപറേഷൻ സെക്രട്ടറിയെ മാറ്റിയത്. നിയമിച്ചത് തദ്ദേശം ഭരിക്കുന്ന മുസ്ലിംലീഗിന്റെ അനുഭാവിയെ. സുഗതന് അനധികൃത അവധിനൽകിയ കൗൺസിൽയോഗത്തിന് നേതൃത്വം നൽകിയത് ഇൗ സെക്രട്ടറിയാണ്. ലീഗ് ഇടപെട്ട് കോർപറേഷൻ സെക്രട്ടറിയെ മാറ്റിയതിലൂടെ കോ–ലീ–ബി സഖ്യം തിരുവനന്തപുരത്തും മറനീക്കി.
വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് മുഖേന സുഗതന്റെ അവധിയപേക്ഷ ഒരുമാസം മുന്പ് (ജൂൺ 22ന്) ചീഫ് സെക്രട്ടറിക്കും ആഭ്യന്തരവകുപ്പിനും ലഭിച്ചിരുന്നു. ജൂലൈ 13ന് ഇക്കാര്യം സൂചിപ്പിച്ച് സർക്കാർ നൽകിയ കത്ത് അനുസരിച്ചാണ് ആഭ്യന്തരവകുപ്പ് (രഹസ്യവിഭാഗം–എ) സുഗതന് അനുകൂലമായ സർക്കുലർ പുറപ്പെടുവിച്ചത്. ഇൗ സർക്കുലർ ഉയർത്തിപ്പിടിച്ചാണ് മേയർ വി വി രാജേഷ് സുഗതന് അനധികൃതമായി ആറുമാസത്തേക്ക് അവധി നൽകിയത്.
‘താങ്കളുടെ അവധി അപേക്ഷ കോർപറേഷൻ കൗൺസിൽ വോട്ടിനിട്ട് അംഗീകരിക്കുകയാണെങ്കിൽ താങ്കളുടെ കൗൺസിലർ സ്ഥാനം അയോഗ്യതയിൽനിന്ന് സുരക്ഷിതമായിരിക്കും’– എന്ന ഉപദേശമാണ് സർക്കുലറിലുള്ളത്. തങ്ങൾക്ക് അനുകൂലമായ സർക്കുലർ ജൂലൈ 20ന് പുറത്തിറങ്ങിയ ശേഷമാണ് മേയർ കൗൺസിൽ യോഗത്തിനുള്ള അറിയിപ്പ് നൽകിയത്. യുഡിഎഫിന്റെ ഏക സ്വതന്ത്ര കൗൺസിലർ സുഗതന് അനുകൂലമായി കൈയുയർത്തുകയും ചെയ്‌തതോടെ ഡീൽ പൂർണമായി. ഒരു സ്വതന്ത്രന്റെ മാത്രം പിന്തുണയിൽ ഭരണം തുടരുന്ന ബിജെപിക്ക് സർക്കാരിന്റെ ഇൗ രഹസ്യനീക്കമില്ലായിരുന്നുവെങ്കിൽ അടിപതറിയേനെ. എന്നിട്ടും തങ്ങളൊന്നുമറിഞ്ഞില്ല എന്ന നാടകം കളിക്കുകയാണ് ആഭ്യന്തരമന്ത്രിയും യുഡിഎഫ് കൗൺസിലർമാരും.










0 comments