വീശിയടിച്ച് കാറ്റ് കനത്തമഴ

സ്വന്തം ലേഖിക
Published on Aug 02, 2026, 02:02 AM | 1 min read
കൊല്ലം
ജില്ലയിൽ കനത്ത മഴയും കാറ്റും കടലാക്രമണവും രൂക്ഷം. വീണ്ടും മീന്‍പിടിത്ത വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. മണ്ടയ്ക്കാട് പുതിയൂർ സ്വദേശി അർജുനെ (30)യാണ് കാണാതായത്. വ്യാഴം വൈകിട്ട് കടലിൽപോയ ശക്തികുളങ്ങര സ്വദേശി ഷാജിമോന്റെ ഉടമസ്ഥതയിലുള്ള നിത്യസഹായമാത വള്ളമാണ് തങ്കശേരി ലൈറ്റ് ഹൗസിനു സമീപം മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം നീണ്ടകരയിൽ വള്ളംമറിഞ്ഞ് കാണാതായ ചവറ പുത്തൻതുറ കടുവങ്കൽ വീട്ടിൽ രാധാകൃഷ്‌ണന്റെ (47)മൃതദേഹം കണ്ടെത്തി. ഇദ്ദേഹത്തിന്റെ മകൻ ഗൗതംകൃഷ്‌ണയ്ക്കായി തിരച്ചിൽ തുടരുകയാണ്. വെള്ളി രാത്രി മു-തൽ- തി-മിർ-ത്തു-പെയ്യു-ന്ന മഴ-യിൽ- ജില്ലയുടെ താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ജില്ലയുടെ വിവിധയിടങ്ങളിൽ ശക്തമായ കാറ്റിൽ മരംവീണ് നാലു വീട് ഭാഗികമായി തകർന്നു. പലയിടത്തും- മരം- കടപു-ഴകി- വീ-ണ്- വൈദ്യു-തി- ബന്ധവും- ഗതാ-ഗതവും- തടസ്സപ്പെട്ടു. -ഓണവിപണി ലക്ഷ്യമിട്ട് ഇറക്കിയ വാഴ, പച്ചക്കറിക്കൃഷി എല്ലാം വെള്ളംകയറി നശിച്ചു. നെൽപ്പാടങ്ങൾ പലയിടത്തും വെള്ളത്തിനടിയിലായി. തെങ്കാശി, ആര്യങ്കാവ് മേഖലകളിലെ പാലരുവി, കുറ്റാലം തുടങ്ങിയ വെള്ളച്ചാട്ടങ്ങളിൽ വൻതോതിൽ വെള്ളം കുത്തിയൊലിക്കുകയാണ്. ഇതിനെ തുടർന്ന് ശനി രാവിലെ പാലരുവി അടച്ചു. മഴ തുടരുന്നതിനാൽ വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. വെള്ളച്ചാട്ടങ്ങളിൽ വിനോദസഞ്ചാരികൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. കല്ലടയാറ്റിൽ ജലനിരപ്പുയർന്നതോടെ തീരപ്രദേശത്തുള്ളവർ ആശങ്കയിലായി. രാവിലെ ഹൈഡ്രോളജി വകുപ്പിന്റെ പുനലൂർ ഗേജ് സ്റ്റേഷനിൽ അപായ ജലനിരപ്പായ 5.50മീറ്റർ കടന്നിരുന്നു. എന്നാൽ, വൈകിട്ട് നാലോടെ ജലനിരപ്പിൽ നേരിയ വ്യത്യാസം രേഖപ്പെടുത്തി. മുന്നറിയിപ്പ് ലെവൽ ആയ 4.50മീറ്റർ കടന്ന് 4.69 മീറ്ററിൽ തുടരുന്നു. കൈവഴികളായ തോടുകൾ നിറഞ്ഞു. മഴ ഇനിയും കനത്താൽ കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറും. ദേശീയപാതയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. പലയിടത്തും ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീണ്ടു. ജില്ലയിൽ നാല് വീടുകൾ ഭാഗികമായി തകർന്നു. 80,000 രൂപയുടെ നാശനഷ്ടമുണ്ട്. 0.91 ഹെക്ടറിൽ വാഴകൃഷി ശക്തമായ മഴയിൽ നശിച്ചു. 63 കർഷകർക്കാണ് നഷ്ടമുണ്ടായത്. 11.03 ലക്ഷം രൂപയുടെ കൃഷിനാശം കണക്കാക്കുന്നു.







0 comments