Deshabhimani

print edition സിഎംആർഎൽ കേസ്: സർക്കാരിനും ഇഡിക്കും പ്രഹരം

ENFORCEMENT DIRECTORATE
avatar
റഷീദ്‌ ആനപ്പുറം

Published on Oct 22, 2026, 01:30 AM | 1 min read

തിരുവനന്തപുരം: സിഎംആർഎൽ കേസിൽ സുപ്രീംകോടതി വിധി വന്നതോടെ, പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക്‌ ലഭിച്ചത്‌ സ്വഭാവിക നീതി. പിണറായി വിജയന്റെ വാദം ഹൈക്കോടതി തള്ളിയെന്ന വാദം ഇനി നിലനിൽക്കില്ല. ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ വിധിക്കെതിരെ പിണറായി വിജയന്‌ അപ്പീലിന്‌ അർഹതയില്ലെന്ന ഡിവിഷൻ ബാഞ്ച്‌ വാദമാണ്‌ സുപ്രീംകോടതിയിൽ തകർന്നത്‌. അപ്പീൽ പോകാൻ അർഹതയുണ്ട്‌ എന്നാണ്‌ സുപ്രീംകോടതി പറഞ്ഞത്‌. അവധിയായിട്ടും പിണറായി വിജയന്റെ ഹർജി അതീവ പ്രാധാന്യത്തോടെ സുപ്രീംകോടതി കേട്ടു എന്നത്‌ നീതി നിഷേധിക്കാനാകില്ല എന്നതിന്‌ തെളിവാണ്‌.


കേസിൽ തീർത്തും തെറ്റായ സമീപനമാണ്‌ സംസ്ഥാന സർക്കാരിന്റേത്‌. നിയമം നിയമത്തിന്റെ വഴിക്കെന്ന്‌ പറയുകയും ഒരു കോടതി വിധിയുടെ അടിസ്ഥാനത്തിൽ അതിവേഗം എഫ്‌ഐആർ ഇടുകയും ചെയ്‌തത്‌ ഇരട്ടത്താപ്പിന്‌ തെളിവാണ്‌. പിണറായി വിജയനും മുഹമ്മദ്‌ റിയാസും നിലവിൽ എംഎൽഎമാർകൂടിയാണ്‌. അതിനാൽ കേസെടുക്കാൻ സർക്കാരിന്റെയും നിയമസഭാ സ്‌പീക്കറുടെയും അനുമതി വേണം. ഇതുരണ്ടും വാങ്ങാതെയാണ്‌ എഫ്‌ഐആർ ഇട്ടത്‌. അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെങ്കിൽ പ്രാഥമിക അന്വേഷണം നടത്തണം. അതും ഉണ്ടായില്ല. ആരുടെയോ താൽപര്യ പ്രകാരം അതിവേഗം രണ്ട്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുകയായിരുന്നു.


ഇതിൽ ഏറ്റവും വലിയ തിരിച്ചടി ഇഡിക്കാണ്‌. വലിയ അതിമോഹങ്ങളുമായാണ്‌ ഇഡി കളത്തിലിറങ്ങിയത്‌. പിണറായിയെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥസംഘം കൊച്ചിയിലേക്ക്‌ എന്ന്‌ വാർത്തവരെ നൽകി. പിണറായിയുടെ വീട്ടിൽ സമൻസ്‌ ഒട്ടിച്ചതും ഇതിന്റെ ഭാഗം. ഇതിനെല്ലാമുള്ള അടികൂടിയാണ്‌ സുപ്രീംകോടതി വിധി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home