ad
Deshabhimani

print edition സിഎംആർഎൽ കേസ്: രേഖകൾ കെെമാറുന്നതിലെ വിലക്ക് നീട്ടി

Court.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 31, 2026, 12:59 AM | 1 min read

കൊച്ചി : സിഎംആർഎൽ എക്‌സാലോജിക് കേസിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന് വീണ്ടും തിരിച്ചടി. എസ്എഫ്ഐഒ കേസ് ഡയറിയിലെ വിവരങ്ങളോ മറ്റു രേഖകളോ ഷോൺ ജോർജിന് കെെമാറുന്നത് വിലക്കിയുള്ള ഇടക്കാല ഉത്തരവ് മെയ്‌ 21 വരെ ജസ്റ്റിസ് സി എസ് ഡയസ് നീട്ടി.


എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലുള്ള രേഖകളുടെ പകർപ്പ‍് നൽകുന്നതിനെതിരെ സിഎംആർഎൽ കമ്പനി സിജിഎം കെ എസ് സുരേഷ് കുമാർ നൽകിയ ഹർജിയിലാണ് നടപടി. വാദം കേൾക്കാതെയാണ് രേഖകൾ കൈമാറാൻ ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. കേസുമായി ബന്ധമില്ലാത്തയാൾക്ക്‌ രേഖകൾ അനുവദിക്കാൻ കോടതിക്കാകില്ലെന്ന്‌ സിഎംആർഎൽ ബോധിപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home