ad
Deshabhimani

ചൂര മീനിൽ വിര ബാധയെന്ന വാർത്തകളിൽ ആശങ്ക വേണ്ട; ഇന്ത്യൻ തീരങ്ങളിലെ മീൻ സുരക്ഷിതം: സിഎംഎഫ്ആർഐ

choora
വെബ് ഡെസ്ക്

Published on Sep 22, 2026, 05:21 PM | 1 min read

കൊച്ചി: ബ്രസീലിലെ ചൂര മീനിൽ വിരകൾ കണ്ടെത്തിയെന്ന വാർത്തകളെ തുടർന്ന് പരന്ന ആശങ്കകൾ തള്ളി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഇന്ത്യൻ തീരങ്ങളിൽ നിന്ന് ലഭിക്കുന്ന ചൂര മീനുകൾ പൂർണ്ണമായും സുരക്ഷിതമാണെന്നും ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്നും സിഎംഎഫ്ആർഐ വ്യക്തമാക്കി.


ഇന്ത്യൻ തീരങ്ങളിൽ ലഭ്യമാകുന്ന ചൂര ഉൾപ്പെടെയുള്ള മത്സ്യങ്ങളെ ജീവശാസ്ത്ര പഠനങ്ങളുടെ ഭാഗമായി ശാസ്ത്രജ്ഞർ കൃത്യമായി നിരീക്ഷിക്കാറുണ്ടെന്നും, എന്നാൽ മനുഷ്യർക്ക് ഹാനികരമാകുന്ന തരത്തിലുള്ള പരാദജീവികളുടെ സാന്നിധ്യം ഇവിടെയുള്ള മീനുകളിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു.


ഓരോ പ്രദേശത്തെയും കടലിലെ പാരിസ്ഥിതിക സാഹചര്യങ്ങളും മറ്റ് ജീവികളുടെ സാന്നിധ്യവുമാണ് മത്സ്യങ്ങളിലെ പരാദങ്ങളുടെ സാന്നിധ്യം നിർണ്ണയിക്കുന്നത്. എന്നാൽ ഇന്ത്യൻ സമുദ്രമേഖലയിൽ അത്തരത്തിലുള്ള ഭീഷണികളില്ല.


മത്സ്യങ്ങൾ ശരിയായ രീതിയിൽ കഴുകി ശുചിയാക്കി, കുടലും ആന്തരികാവയവങ്ങളും ഒഴിവാക്കി വേവിച്ചു കഴിക്കുന്നതിനാൽ യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകില്ലെന്നും സിഎംഎഫ്ആർഐ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home