ഒറ്റ ഫോൺകോൾ; ഉടൻ പരിഹാരം

cm with me

നാദാപുരത്ത് അപകടാവസ്ഥയിലുണ്ടായിരുന്ന ട്രാൻസ്‌ഫോർമർ, പരാതി നൽകിയശേഷം ട്രാൻസ്‌ഫോർമർ സുരക്ഷിതമാക്കിയനിലയിൽ

avatar
സ്വന്തം ലേഖകൻ

Published on Oct 13, 2025, 12:01 AM | 1 min read

നാദാപുരം : പരാതികൾക്ക് ഞൊടിയിടയിൽ പരിഹാരവുമായി ‘സിഎം വിത്ത് മി’ കോൾ സെന്റർ. ആവശ്യങ്ങളും പരാതികളും നേരിട്ട്‌ വിളിച്ചുപറയാനുള്ള ‘മുഖ്യമന്ത്രി എന്നോടൊപ്പം’ സംവിധാനമാണ്‌ നാദാപുരത്തുകാർക്ക്‌ തുണയായത്‌. ജയ്ഹിന്ദ് ആശുപത്രിക്ക് സമീപത്തെ റോഡരികിൽ സ്ഥാപിച്ച ട്രാൻസ്‌ഫോർമറിന്റെ അപകടാവസ്ഥയിൽ ആശങ്ക അറിയിച്ച്‌ ആറിന്‌ രാവിലെയാണ്‌ നാട്ടുകാർ സിഎം വിത്ത് മി കോൾ സെന്ററിൽ വിളിച്ചത്‌. 48 മണിക്കൂറിനകം പരാതിക്ക് പരിഹാരമായി. സുരക്ഷിതമല്ലാത്ത ട്രാൻസ്‌ഫോർമറിൽനിന്ന്‌ വഴിയാത്രക്കാർക്ക് വൈദ്യുതാഘാതമേൽക്കാൻ സാധ്യതയുണ്ടെന്നും അപകടാവസ്ഥ പരിഹരിക്കണമെന്നുമായിരുന്നു ആവശ്യം.


ഇത് സെല്ലിൽനിന്നും കെഎസ്‌ഇബിക്ക്‌ കൈമാറി.
 ജീവനക്കാർ ഏഴിന് സ്ഥലത്തെത്തി പരിശോധന നടത്തി. തൊട്ടടുത്തദിവസം രാവിലെ ഒന്പതോടെ ട്രാൻസ്‌ഫോർമറിന്റെ അപകടാവസ്ഥ പരിഹരിച്ച് സുരക്ഷിതമാക്കി.
 പരാതി പരിഹാര സെല്ലിലൂടെയുള്ള അടിയന്തര പരിഹാരം വീഡിയോ സഹിതം സമൂഹമാധ്യമങ്ങളിൽ വൈറലാണ്‌. നിരവധി പേരാണ് വീഡിയോ പങ്കുവച്ചത്.
 1800–425–6789 എന്ന നന്പറിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾസെന്ററിലൂടെയാണ്‌ പരാതി സ്വീകരിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home