print edition ഒന്നുവിളിച്ചു, സഫലമായി അമ്മയുടെ സ്വപ്‌നം

തിരുവനന്തപുരം
തിരുവനന്തപുരം സ്വദേശി ശാന്തകുമാരിയുടെ വീട്ടിൽ തിങ്കളാഴ്‌ച ഒരു വിവാഹം മംഗളമായി നടന്നു. അതിന് അവസരമൊരുക്കിയത് ‘സിഎം വിത്ത് മി’ പരിപാടിയിലേക്ക് ശാന്തകുമാരിയുടെ ഫോൺവിളിയും സംസ്ഥാന സർക്കാർ വകുപ്പുകൾ പ്രശ്‌നം പരിഹരിക്കാൻ നടത്തിയ ഇടപെ ടലും.
വിവാഹം ശാന്തകുമാരിയുടെ സഹോദരിയുടെ മകളുടേതായിരുന്നു. നാലര വയസ്സിൽ അച്ഛനും അമ്മയും നഷ്‌ടമായ പെൺകുട്ടിയെ ശാന്തകുമാരി സ്വന്തം മകളായാണ് വളർത്തിയത്. അവളുടെ കല്യാണ ആവശ്യത്തിന് കരുതിവയ്‌ക്കാൻ ഉണ്ടായിരുന്നത് നെയ്യാറ്റിൻകര സബ് ജയിലിനടുത്തുള്ള സ്ഥലം മാത്രം.
സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ച ആ സ്ഥലത്തിന്റെ വില കിട്ടാൻ വർഷങ്ങളമായി സർക്കാർ ഓഫീസിൽ കയറിയിറങ്ങി. ഒടുവിലാണ് ‘സിഎം വിത്ത് മി’യിലേക്ക് വിളിച്ചത്. മുഖ്യമന്ത്രി ഒപ്പമുണ്ടെന്ന് ഉറപ്പിക്കുന്നതായിരുന്നു പിന്നീടുള്ള അനുഭവം.
ദിവസങ്ങൾക്കകം സർക്കാർ നടപടി ഓരോന്നായി ആരംഭിച്ചു. സ്ഥലമേറ്റെടുത്ത് ഒക്‌ടോബർ 30ന് മുഴുവൻ തുകയും കൈമാറി. മകളുടെ വിവാഹം മംഗളമായി നടന്നതിലുള്ള ആശ്വാസമാണ് ആ അമ്മയുടെ വാക്കുകളിൽ.








0 comments