print edition സിഎം വിത്ത് മി ചരിത്രം രചിക്കുന്നു ; പരാതികളിൽ അതിവേഗപരിഹാരം ; നേരിട്ടുവിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം
പാലക്കാട് പ്ലാച്ചിക്കാട്ടിൽ പി രാമൻകുട്ടി സിഎം വിത്ത് മിയിലേക്ക് വിളിച്ച് ചെത്തുതൊഴിലാളി പെൻഷൻ കുടിശികയെക്കുറിച്ച് പരാതിപ്പെട്ടിട്ട് ദിവസങ്ങളേ ആയുള്ളൂ. കഴിഞ്ഞദിവസം ഉച്ചയ്‌ക്ക് അദ്ദേഹത്തിനൊരു വിവിഐപി കോൾ എത്തി. തുക നവംബർ ആദ്യവാരം വിതരണംചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കുകയായിരുന്നു.
ജനങ്ങളുടെ പരാതികൾക്കും ആവശ്യങ്ങൾക്കും ഉടനടി പരിഹാരം കാണുന്ന ‘സിഎം വിത്ത് മി’ ചരിത്രം രചിക്കുകയാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററിലേക്ക് എത്തുന്ന വിളികളിലെ ആവശ്യങ്ങൾ പരിശോധിച്ച് നിശ്‌ചിത ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പുകൾ മറുപടി നൽകും.
കഴിഞ്ഞദിവസം ഉച്ചയോടെ കോൾ സെന്ററിലെത്തിയ മുഖ്യമന്ത്രി നേരത്തെ പരാതികൾ അറിയിച്ചവരെ നേരിട്ട് വിളിച്ച് മറുപടി അറിയിച്ചു. സുഖവിവരങ്ങൾ അന്വേഷിച്ചുള്ള സംസാരം സൗഹൃദത്തിന്റെ പാലമായി. മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിക്കാനായതിന്റെ സന്തോഷം പങ്കുവച്ചാണ് അവരൊക്കെ ഫോൺ വച്ചത്.










0 comments