ഒന്നര ദിവസം ; അയ്യായിരത്തോളം കോൾ

തിരുവനന്തപുരം
ആവശ്യങ്ങളും പരാതികളും നേരിട്ട് വിളിച്ചുപറയാനുള്ള ‘മുഖ്യമന്ത്രി എന്നോടൊപ്പം’ സംവിധാനം ഹിറ്റായി. 24 മണിക്കൂറും പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ കണക്‌ടിങ് സെന്ററിലേക്ക് എത്തുന്നത് ആയിരക്കണക്കിന് കോളുകൾ.
തിങ്കൾ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തശേഷം 6.30മുതൽ രാത്രി 11.59വരെ സെന്ററിലേക്ക് വന്നത് 1369 വിളികൾ. അർധരാത്രി മുതൽ ചൊവ്വ രാത്രി എട്ടുവരെ 3500ലേറെയും. ഓരോ ഷിഫ്‌റ്റിലുമായി 10 പേരെയാണ് ഫോൺ എടുക്കാൻ നിശ്ചയിച്ചത്. തിരക്കുകാരണം അത് 14 വരെയായി. മൂന്നു ഷിഫ്‌റ്റായാണ് പ്രവർത്തനം.
തദ്ദേശം, റവന്യൂ വകുപ്പുകളുമായി ബന്ധപ്പെട്ടാണ് കൂടുതൽ വിളികൾ. ലൈഫ്, കെട്ടിടനിർമാണ പെർമിറ്റുകൾ, നികുതി, സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിലെ കാലതാമസം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചവരുമുണ്ട്. ‘മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിക്കാനാകുമോ?' എന്ന ചോദ്യവുമുയരുന്നു. പരാതികൾക്ക് കാലതാമസമില്ലാതെ പരിഹാരം ഉറപ്പാക്കാനുള്ള സംവിധാനമാണ് ‘സിഎം വിത്ത് മി’. വിളിക്കാം: 1800–425–6789.








0 comments