print edition മുനമ്പം ഭൂമി പ്രശ്‌നം: വാഗ്‌ദാനങ്ങളിൽനിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നു

വി ഡി സതീശൻ
കൊച്ചി: മുനമ്പം ജനതയ്‌ക്ക് നൽകിയ വാഗ്ദാനങ്ങളില്‍നിന്ന് ഒളിച്ചോടാനാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ ശ്രമമെന്ന് പിഡിപി. മുനമ്പം വഖഫ് ഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്തതിന് സംസ്ഥാന വഖഫ് ബോര്‍ഡിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി മുഖ്യമന്ത്രി കരണംമറിയുന്നത് അപഹാസ്യമാണെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി നേരത്തെ രജിസ്‌റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതും വഖഫ് ബോര്‍ഡിന്റെ ആസ്‌തി പട്ടികയിലുള്ളതുമാണ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്ന് വഖഫ് സ്വത്തുക്കൾ ഉമീദ് പോര്‍ട്ടലില്‍ ചേര്‍ക്കുന്ന സ്വാഭാവിക നടപടിക്രമം പാലിക്കുകമാത്രമാണ് വഖഫ് ബോര്‍ഡ് ചെയ്തത്.
മുനമ്പം ജനതയ്‌ക്ക് കൊടുത്ത വാഗ്ദാനത്തില്‍നിന്ന് ഒളിച്ചോടാന്‍ ബോര്‍ഡിനെ കരുവാക്കുകയാണ് മുഖ്യമന്ത്രി. സ്റ്റാറ്റ്യൂട്ടറി ബോഡിയായ വഖഫ് ബോര്‍ഡിനെ ഭരണഘടനാ പദവിയിലിരിക്കുന്ന മുഖ്യമന്ത്രി രാഷ്‌ട്രീയ പ്രതിയോഗിയായി ചിത്രീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. വഖഫ് സ്വത്ത് അന്യാധീനപ്പെടാതെ സംരക്ഷിക്കാൻ ബോർഡിന് ഉത്തരവാദിത്വമുണ്ട്. ബോര്‍ഡിനെ അപമാനിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയെ വഖഫ് ചുമതലയുള്ള മന്ത്രി തിരുത്തണം.
തെരഞ്ഞെടുപ്പ് വിജയത്തിനുപിന്നില്‍ ബിജെപിയുമായി ഡീല്‍ ഉണ്ടായിരുന്നു എന്ന പിഡിപിയുടെ വിലയിരുത്തല്‍ ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി രത്തന്‍ കേല്‍ക്കറെ നിയമിച്ചതും ഇൗ അവിശുദ്ധ ബാന്ധവത്തിന് തെളിവാണെന്നും വി എം അലിയാർ പറഞ്ഞു.










0 comments