ad
Deshabhimani

‘പുരുഷന്മാർക്ക് സൗജന്യം നൽകിയാൽ പണം വീട്ടിലെത്തില്ല, അതെവിടെ പോകുമെന്ന് അറിയാമല്ലോ’; അധിക്ഷേപവുമായി മുഖ്യമന്ത്രി

v d satheesan
വെബ് ഡെസ്ക്

Published on Jun 15, 2026, 12:23 PM | 1 min read

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിയുടെ ഉദ്ഘാടനവേദിയിൽ പുരുഷന്മാരെയാകെ അധിക്ഷേപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ."പുരുഷന്മാർക്ക് സൗജന്യം നൽകിയാൽ ആ പണം വീട്ടിലെത്തില്ല, അത് എവിടെ പോകുമെന്ന് അറിയാമല്ലോ" എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.


ഈ പണം തിരിച്ച് സർക്കാരിലേക്ക് തന്നെ എത്തുമെന്നും, സ്ത്രീകൾക്ക് നൽകിയാൽ മാത്രമേ അത് സമ്പാദ്യമാകൂ എന്നുമാണ് മുഖ്യമന്ത്രി തമ്പാനൂർ ബസ് ടെർമിനലിൽ നടന്ന ചടങ്ങിൽ പ്രസംഗിച്ചത്. മുഖ്യമന്ത്രിയുടെ ഈ അധിക്ഷേപ പരാമർശത്തിനെതിരെ പൊതുസമൂഹത്തിൽ നിന്നും തൊഴിലാളി പ്രസ്ഥാനങ്ങളിൽ നിന്നും ശക്തമായ ജനരോഷമാണ് ഉയരുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home