ലഹരിക്കേസ് പ്രതിയുമായുള്ള അടുപ്പം: സതീശന്റെ നുണക്കഥ പൊളിയുന്നു; വര്‍ഷങ്ങള്‍ക്ക് മുന്‍പേ അടുത്തറിയാം

തിരുവനന്തപുരം: കാസർകോട് എംഡിഎംഎ ലഹരിക്കേസ് പ്രതിയും യൂത്ത്കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് ഹുസൈനുമായുള്ള അടുത്ത ബന്ധം മറച്ചുവെക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് പച്ചക്കള്ളം. നവകേരള സദസ്സിന് ശേഷമാണ് പ്രതിയെ കണ്ടതെന്ന സതീശന്റെ അവകാശവാദം പച്ചക്കള്ളമാണെന്ന് വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകൾ പുറത്ത്.
2023 നവംബർ-ഡിസംബർ മാസങ്ങളിലാണ് നവകേരള സദസ്സ് നടക്കുന്നത്. അന്നത്തെ സംഘർഷത്തിൽ പരിക്കേറ്റപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഹുസൈനെ ആദ്യമായി കാണുന്നതെന്നും ഫോണിൽ വിളിച്ചതെന്നുമാണ് സതീശൻ മാധ്യമങ്ങൾക്ക് മുന്നിൽ തട്ടിവിട്ടത്.
2026 മെയ് മാസം പ്രതി ഹുസൈൻ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്
എന്നാൽ, ഇതിനും രണ്ട് വർഷം മുൻപ് 2021 സെപ്തംബറിൽ വി ഡി സതീശനോടൊപ്പം നിൽക്കുന്ന ചിത്രം ഹുസൈൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. നവകേരള സദസ്സിന് വളരെ മുൻപ് തന്നെ സതീശന് ലഹരിക്കേസ് പ്രതിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ ചിത്രം.
തനിക്ക് പണ്ടോ ഇപ്പോഴോ 'സോഷ്യൽ മീഡിയ ടീം' ഇല്ലെന്നായിരുന്നു സതീശന്റെ മറ്റൊരു വാദം. എന്നാൽ, ഈ വാദത്തിന്റെ മുനയൊടിക്കുന്ന പോസ്റ്റും പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ തന്നെയുണ്ട്. "കഴിഞ്ഞ 5 വർഷമായി സതീശന്റെ സോഷ്യൽ മീഡിയ ടീമിൽ പ്രവർത്തിക്കുന്നു" - ലഹരിക്കേസ് പ്രതി മുഹമ്മദ് ഹുസൈൻ കഴിഞ്ഞ മേയ് മാസത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. ഇതോടെ ഇന്ന് രാവിലെ മുഖ്യമന്ത്രി വി ഡി സതീശൻ മാധ്യമപ്രവർത്തകർക്ക് മുൻപിൽ വന്ന് പറഞ്ഞതെല്ലാം കളവാണെന്ന് വ്യക്തം.









0 comments