print edition ആഭ്യന്തരം പ്രതിക്കൂട്ടില്‍; ട്രാപ്പിലാക്കൽ ശരിവച്ച് മുഖ്യമന്ത്രി

രമേശ് ചെന്നിത്തല, വി ഡി സതീശൻ

റഷീദ് ആനപ്പുറം
Published on Nov 28, 2026, 01:29 AM | 1 min read
തിരുവനന്തപുരം: പൊലീസ് ഉന്നതസംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഫോൺചോർത്തൽ ശരിവച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. തന്റെ ഫോണും ചോർത്തുന്നുണ്ടെന്നും നിരന്തരം നിരീക്ഷണത്തിലാണെന്നുമുള്ള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലോടെ ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടിലായി.
ഇന്റലിജൻസ് ആസ്ഥാനത്തെ എസ്‌പിയുടെ നേതൃത്വത്തിൽ മൂന്ന് മന്ത്രിമാരുടെയും സിപിഐ എം നേതാക്കളുടെയും കോള്‍ റെക്കോഡ് ചെയ്യുന്നത് ദേശാഭിമാനി പുറത്തുകൊണ്ടുവന്നിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ചില മാധ്യമപ്രവർത്തകരും പട്ടികയിലുണ്ടെന്നാണ് സൂചന. രണ്ട് കോൺഗ്രസ് മന്ത്രിമാരുടെയും ഘടകകക്ഷി മന്ത്രിയുടെയും കോൾ പരിശോധിക്കാൻ ‘രഹസ്യമുറി’യുമുണ്ട്. കോളുകൾ വോയ്‌സായും ടെക്‌സ്റ്റായും ദിവസവും റിപ്പോർട്ടാക്കി ഒരു കേന്ദ്രത്തിലേക്കാണ് കൈമാറുന്നത്. തിരുവനന്തപുത്തെ ചടങ്ങിൽ ഫോൺ ചോർത്തൽ വെളിപ്പെടുത്തിയ മുഖ്യമന്ത്രി എന്ത് നടപടിയെടുത്തുവെന്ന് പറഞ്ഞില്ല. എന്തുകൊണ്ട് ആഭ്യന്തരമന്ത്രിയെും സംസ്ഥാന പൊലീസ് മേധാവിയെയും ഇന്റലിജൻസ് മേധാവിയെയും ഇക്കാര്യം അറിയിച്ചില്ലെന്ന ചോദ്യവുമുയര ുന്നു.
കേരളത്തിൽ ഫോൺ ചോർത്താൻ അനുമതിയും സംവിധാനവുമുള്ളത് പൊലീസിന് മാത്രമാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിന് അനുമതി നൽകിയത്. അതാണ് സംസ്ഥാന സര്‍ക്കാര്‍ ദുരുപയോഗിക്കുന്നത്.
വെളിപ്പെടുത്തലിലൂടെ തനിക്കെതിരെ നീങ്ങുന്നുവെന്ന് സംശയിക്കുന്ന ആഭ്യന്തരവകുപ്പിനുനേരെ ആരോപണം തിരിച്ചുവയ്‌ക്കാനാണ് സതീശന്റെ ശ്രമിക്കുന്നത്. മറുപടി പയേണ്ടത് ആഭ്യന്തരവകുപ്പാണ്. കോൺഗ്രസിൽ ഗ്രൂപ്പ് തർക്കം കത്തുന്നതിനിടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയാണോ ഡൽഹി കേന്ദ്രമായ ആരെയെങ്കിലുമാണോ സതീശൻ ഉന്നമിടുന്നതെന്ന് വ്യക്തമായിട്ടില്ല.









0 comments