print edition ജന്തർമന്തർ ഐക്യദാർഢ്യം; കേസ് പിൻവലിക്കുന്നതിൽ വ്യക്തത നൽകാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: ഡൽഹി ജന്തർമന്തർ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച വിദ്യാർഥികൾക്കെതിരെ കേരള പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് പിൻവലിക്കുന്നതിൽ മറുപടിയില്ലാതെ മുഖ്യമന്ത്രി വി ഡി സതീശൻ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾപോലും കേസ് പിൻവലിക്കുമെന്ന് ഉറപ്പുനൽകുന്പോൾ കേരളത്തിലെ കേസിൽ സർക്കാർ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായി പ്രതികരിച്ചില്ല.
കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ കത്ത് ആഭ്യന്തര മന്ത്രിക്ക് കൈമാറിയെന്നുപറഞ്ഞ് സതീശൻ തടിതപ്പി. യുഡിഎഫ് സർക്കാരിന്റെ ആർഎസ്‌എസ് പ്രീണനത്തിന്റെ ഭാഗമാണ് ഇതെന്ന ആരോപണം ശക്തം.
കേരളത്തിൽ അയ്യായിരത്തോളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ജന്തർമന്തർ സമരത്തിന്റെ ഭാഗമായി ഡൽഹിയിലും മറ്റിടങ്ങളിലും വിദ്യാർഥികൾക്കെതിരെ എടുത്ത കേസുകൾ പൂർണമായും പിൻവലിക്കണമെന്നാണ് രാഹുൽ ഗാന്ധി ഉൾപ്പെടെ പാർലമെന്റിലും പുറത്തും ആവശ്യപ്പെടുന്നത്. എന്നിട്ടും കേരളത്തിലെ കേസിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പുനൽകാത്തത് ദുരൂഹമാണ്.










0 comments