സിപിഐ എം സംസ്ഥാന കമ്മിറ്റി ആസ്ഥാനം ഏപ്രിൽ 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: എം വി ഗോവിന്ദൻ

mv govindan
വെബ് ഡെസ്ക്

Published on Mar 21, 2025, 04:02 PM | 1 min read

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനം എ കെ ജി സെൻ്ററിൻ്റെ നിർമ്മാണം അന്തിമ ഘട്ടത്തിൽ. മന്ദിരം ഏപ്രിൽ 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.


9 നിലകൾ ഉള്ള കെട്ടിടമാണ് പുതിയതായി പണിതിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും സൗകര്യപ്രദമായ രീതീയിലാണ് കെട്ടിടം ഒരുക്കിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയറ്റ് യോഗം, സംസ്ഥാന കമ്മിറ്റി യോഗം, പ്രസ് ബ്രീഫിംഗ് എന്നിവയ്ക്ക് പ്രത്യേക മുറികൾ, സെക്രട്ടറിയറ്റ് അം​ഗങ്ങൾക്കുള്ള ഓഫീസ് മുറികൾ തുടങ്ങിയവ പുതിയ മന്ദിരത്തിൽ ഉണ്ടാകും.

പ്രശസ്ത വാസ്തുശിൽപി എൻ മഹേഷാണ് കെട്ടിടം രൂപകൽപന ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home