വാ തുറന്നാൽ കള്ളം മാത്രം; പിണറായി വിജയൻ-അമിത് ഷാ കൂടിക്കാഴ്ചയ്ക്കെതിരായ കെസിയുടെ പരാമർശത്തിലും മുഖ്യമന്ത്രിയുടെ നുണപറച്ചിൽ

വി ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ, ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നിലെ അജണ്ട എന്തായിരുന്നുവെന്ന എ ഐ സി സി ജനറൽ കെ സി വേണുഗോപാലിന്റെ പരാമർശത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ കള്ളം പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ. കെ സി വേണുഗോപാൽ അത്തരത്തിൽ ഒരു ചോദ്യവും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം അത്തരത്തിൽ സംസാരിക്കില്ലെന്നുമായിരുന്നു സതീശന്റെ പ്രതികരണം.
യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യവും സതീശന്റെ നുണപറച്ചിലും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി ഡി സതീശൻ ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തലയെ ഒഴിവാക്കി ഒറ്റയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദശിച്ചിരുന്നു. രമേശ് ചെന്നിത്തലയെ ഒഴിവാക്കിയതിൽ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉൾപ്പെടെ വൻ വിമർശനവുമുയർന്നിരുന്നു.
എന്നാൽ ഈ കൂടിക്കാഴ്ച സ്വാഭാവികമാണെന്നും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത് എടുത്ത് പറയേണ്ട ഒന്നല്ലെന്നും ഇത് എല്ലാ നേതാക്കളും നടത്തുന്നതാണ് എന്നുമായിരുന്നു സതീശന്റെ മറുപടി. പിന്നാലെയാണ് പിണറായി വിജയൻ-അമിത് ഷാ കൂടിക്കാഴ്ചയ്ക്കെതിരെയുള്ള കെ സി വേണുഗോപിന്റെ പരാമർശത്തെ കുറിച്ച് മാധ്യപ്രവർത്തകർ ചോദ്യമുന്നയിച്ചത്.
അത്തരത്തിൽ ഒരു പ്രസ്താവനും വേണുഗോപാൽ നടത്തിയിട്ടില്ല എന്നായിരുന്നു സതീശന്റെ പ്രതികരണം. എന്നാൽ അങ്ങനെയല്ല വാസ്തവം. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെടുപ്പിന് രണ്ടുനാൾ മാത്രം ബാക്കി നിൽക്കെ, അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് വേണുഗോപാൽ ഒരു തുറന്നകത്തയച്ചിരുന്നു. പത്തു ചോദ്യങ്ങളാണ് തുറന്ന കത്തിലൂടെ ഉന്നയിച്ചത്. അതിലെ ആദ്യ ചോദ്യം തന്നെ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയിൽ താങ്കൾ കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ അജൻഡ എന്തായിരുന്നു ? അവിടെയാണോ ‘ഡീൽ’ രൂപപ്പെട്ടത് ? എന്നായിരുന്നു.










0 comments