സിപിഐ എമ്മിന് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ്; എ കെ ജി സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിനായി നിർമിച്ച എ കെ ജി സെന്റർ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്‌ഘാടനംചെയ്തു. മുതിർന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ള പുതിയ ഓഫീസിനു മുന്നിൽ ആദ്യ പതാക ഉയർത്തി. നിലവിൽ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എ കെ ജി സ്‌മാരക പഠനഗവേഷണ കേന്ദ്രത്തിനു സമീപം ഡോ. എൻ എസ് വാര്യർ റോഡിലാണ് പുതിയ മന്ദിരം.
സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ വി ശിവൻകുട്ടി, പി രാജീവ്, കെ എൻ ബാലഗോപാൽ, കെ കൃഷ്ണൻ കുട്ടി, ഒ ആർ കേളു, എം ബി രാജേഷ്, വി എൻ വാസവൻ, ഡോ. ആർ ബിന്ദു, ഗണേഷ് കുമാർ, സജി ചെറിയാൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ എ റഹീം എംപി, കെ രാധാകൃഷ്ണൻ എംപി , എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, എ കെ ബാലന്‍, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി, ടി എം തോമസ് ഐസക്, കെ കെ ശൈലജ, പി സതീദേവി, എളമരം കരീം, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു, എം വി ജയരാജൻ, സി എൻ മോഹനൻ, ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ്, ആന്റണി രാജു എംഎൽഎ തുടങ്ങി നിരവധി പേർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.

ശാസ്‌ത്ര സാങ്കേതികരംഗവും മാധ്യമലോകവും ഏറെ മാറിക്കഴിഞ്ഞ ഈ കാലത്ത് ആ മേഖലയിൽകൂടി കൂടുതൽ ഇടപെട്ട് മുന്നോട്ടുപോകാനുള്ള സാഹചര്യം സൃഷ്‌ടിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫീസിലേക്കുള്ള മാറ്റം. 2022 ഫെബ്രുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർമാണപ്രവർത്തനം ഉദ്‌ഘാടനംചെയ്‌തത്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും പാർടിക്കൊപ്പംനിൽക്കുകയും നെഞ്ചൊടുചേർക്കുകയുംചെയ്‌ത മലയാളികളുടെ അധ്വാനത്തിൽനിന്ന് സമ്പാദിച്ച തുകകൾ ചേർത്തുകൊണ്ടാണ് കെട്ടിടം നിർമാണം പൂർത്തിയാക്കിയത്.









0 comments