ആരോണും മുഹമ്മദ് ഇനാനും അഭിമാനം; വൈഭവ് വിസ്മയിപ്പിച്ചു: ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് കിരീടം ചൂടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച പ്രകടനത്തിലൂടെ ടൂർണമെന്റിൽ തിളങ്ങിയ ആരോൺ ജോർജ്ജും മുഹമ്മദ് ഇനാനും കേരളത്തിൻ്റെ അഭിമാനമായെന്നും 175 റൺസടിച്ച വൈഭവ് സൂര്യവംശിയുടെ പ്രകടനം ലോകത്തെ വിസ്മയിപ്പിച്ചെന്നും മുഖ്യമന്ത്രി ഫെയ്‌സ് ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
ഐസിസി അണ്ടർ 19 ലോകകപ്പ് കിരീടം ഉയർത്തി ഇന്ത്യൻ യുവനിര വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുന്നു. ഹരാരെയിൽ നടന്ന ആവേശകരമായ ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം നേട്ടം കൈവരിച്ചത്. മികച്ച പ്രകടനത്തിലൂടെ ടൂർണമെന്റിൽ തിളങ്ങിയ ആരോൺ ജോർജ്ജും മുഹമ്മദ് ഇനാനും കേരളത്തിൻ്റെ അഭിമാനമായി.
175 റൺസടിച്ച 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയുടെ ഫൈനലിലെ പ്രകടനം ലോകത്തെ വിസ്മയിപ്പിച്ചു. നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൈമുതലാക്കിയ ഈ യുവനിരയിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഭദ്രമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ യശസ്സുയർത്തിയ എല്ലാ താരങ്ങളെയും പരിശീലകരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.










0 comments