Deshabhimani

വിമാനക്കമ്പനികളുടെ ടിക്കറ്റ് കൊള്ള: വ്യോമയാനമന്ത്രിക്ക് കത്ത് നൽകിയെന്ന് മുഖ്യമന്ത്രി

cm pinarayi air fare-hike
വെബ് ഡെസ്ക്

Published on Mar 25, 2025, 11:29 AM | 1 min read

തിരുവനന്തപുരം: ഹജ്ജ് തീർത്ഥാടകരിൽ നിന്നും ഉത്സവ/അവധിക്കാലത്തും മറ്റും നാട്ടിലെത്തുന്ന പ്രവാസികളിൽ നിന്നും വിമാനക്കമ്പനികൾ വൻ തുക ടിക്കറ്റ് നിരക്കായി ഈടാക്കി വരുന്ന സംഭവത്തിൽ കേന്ദ്ര സർക്കാരിൻറെ ഇടപെടൽ അഭ്യർത്ഥിച്ച് കേന്ദ്ര വ്യോമയാനമന്ത്രിക്ക് കത്ത് നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി ടി എ റഹീം എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.


പാർലമെൻറിൻറെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായുള്ള എംപിമാരുടെ യോഗത്തിലും ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. വിമാന യാത്രാനിരക്കുകൾ നിശ്ചയിക്കുന്നതും അത് പരിഷ്ക്കരിക്കുന്നതും വിമാനക്കമ്പനികളാണെന്നും ഇവരുടെ വാണിജ്യ- വിപണന പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടാറില്ല എന്നുമാണ് കേന്ദ്ര സർക്കാറിൻറെ നിലപാട്.


വിമാന യാത്രാനിരക്കുകൾ നിശ്ചയിക്കുന്നതിനുള്ള നിയന്ത്രണം 1994ൽ കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിലൂടെ വിമാന കമ്പനികൾക്ക് സ്വന്തം നിലയിൽ നിരക്ക് നിശ്ചയിക്കാൻ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്. വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിൽ കേന്ദ്ര സർക്കാരിൽ തുടർന്നും സമ്മർദ്ദം ചെലുത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home