print edition വിഴിഞ്ഞം: മുഖ്യമന്ത്രിയുടേതാണ് അവസാനവാക്ക്- സണ്ണി ജോസഫ്

സണ്ണി ജോസഫ്
കൊച്ചി: വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റേതാണ് അവസാന വാക്കെന്നും മന്ത്രിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പരാമർശം മാധ്യമങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു പ്രതികരണം.
ഓഹരി കൈമാറ്റത്തിൽ ഗൂഢാലോചന ഇല്ലെന്നാണോ എന്ന ചോദ്യത്തിന് അത് ആലോചിക്കേണ്ട സമയത്ത് ആലോചിക്കുമെന്നായിരുന്നു മറുപടി. സർക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് കൈമാറ്റമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എംഎസ്‌സി കന്പനിക്കെതിരായ ലഹരി ആക്ഷേപം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അക്കാര്യം പരിശോധിക്കുമെന്നും മറുപടി നൽകി.
കൊച്ചിയിൽ കെ സുധാകരൻ വിളിച്ചത് ഗുണ്ടകളുടെ യോഗമാണോയെന്ന് പരിശോധിക്കണം. സുധാകരനെ ചിലർ പോയി കണ്ടതാണെന്നാണ് പറയുന്നത്. യോഗങ്ങളിൽ പങ്കെടുക്കുന്നവർ ആരെന്നറിയാതെ ചിലർ പോയെന്നിരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി എൻ ശേഷാദ്രിനാഥനെ നിയമിച്ചതിനെതിരായ കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസിന്റെ പരാതിയെക്കുറിച്ചുള്ള ചോദ്യത്തോട് സണ്ണി ജോസഫ് പ്രതികരിച്ചില്ല.











0 comments