ad
Deshabhimani

വെമ്പായത്ത് ബാറിൽ സംഘർഷം; പെട്രോൾ ഒഴിച്ചു തീകൊളുത്തി, നാലുപേർക്ക് പൊള്ളലേറ്റു

vembayam
വെബ് ഡെസ്ക്

Published on Jul 20, 2026, 07:51 AM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്ത് ബാറിൽ സംഘർഷം. ഇരുസംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. എതിർ സംഘം മറ്റുള്ളവർക്ക് നേരെ പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു.


സംഭവത്തിൽ നാലുപേർക്ക് പൊള്ളലേറ്റു. ​പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് സൂചന. വെമ്പായം ജംഗ്ഷനിലെ ശ്രീവത്സവം ബാറിലാണ് സംഘർഷമുണ്ടായത്. നന്നാട്ടുകാവ് സ്വദേശി അനീഷ് (32), ഇരിഞ്ചയം സ്വദേശി അരുൺ (36) വെമ്പായം സ്വദേശികളായ നൗഫൽ (30), റിയാസ് എന്നിവർക്കാണ് ആക്രമണത്തിൽ പൊള്ളലേറ്റത്. ബാറിലെ എസി മുറിയിൽ ഇരുന്ന് മദ്യപിച്ചവർ തമ്മിലായിരുന്നു സംഘർഷം. പിന്നാലെ അനീഷ് എന്നയാളാണ് പെട്രോൾ വാങ്ങി വന്ന് മറ്റ് രണ്ടുപേരുടെ ദേഹത്ത് ഒഴിച്ച് കത്തിച്ചത്.അതിനിടെ പെട്രോൾ ഒഴിച്ച അനീഷിൻ്റെ ശരീരത്തിലും തീ പടർന്നു. മുറിയിലെ സോഫയിലും മറ്റുമുണ്ടായ അഗ്‌നിബാധ ഫയർഫോഴ്സ് എത്തി കെടുത്തി. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തതായാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home