സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർടി എൻഡിഎ വിട്ടു

കോഴിക്കോട്: ആദിവാസി നേതാവ് സി കെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർടി (ജെആർപി) എൻഡിഎ സഖ്യം വിട്ടു. മുന്നണിയുമായി ഏറെക്കാലം സഹകരിച്ചിട്ടും എൻഡിഎ രാഷ്ട്രീയ മര്യാദ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് പാർടി മുന്നണി വിട്ടത്. എൻഡിഎയിൽ നിന്ന് അവഗണന നേരിട്ടതായി സി കെ ജാനു പറഞ്ഞു. സി കെ ജാനുവിന്റെ നേതൃത്വത്തിൽ കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം. മറ്റ് മുന്നണികളുമായി സഹകരിക്കാൻ നിലവിൽ ആലോചിച്ചിട്ടില്ലെന്നും സ്വതന്ത്രമായി നിൽക്കാനാണ് തീരുമാനമെന്നും ജെആർപി അറിയിച്ചു.
ജനാധിപത്യ രാഷ്ട്രീയ പാർടി മുമ്പ് ജനാധിപത്യ രാഷ്ട്രീയ സഭ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 2016ൽ ജെആർപി രൂപീകരിച്ചത് മുതൽ എൻഡിഎയോടൊപ്പമായിരുന്നു. 2016ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎയുടെ സ്ഥാനാർഥിയായി സി കെ ജാനു മത്സരിച്ചിരുന്നു. 2018ൽ ബിജെപി അവഗണനയിൽ പ്രതിഷേധിച്ച് പാർടി വിട്ടെങ്കിലും 2021ൽ വീണ്ടും എൻഡിഎ സഖ്യത്തിൽ തിരിച്ചെത്തുകയായിരുന്നു.










0 comments