സംസ്ഥാനത്തെ കുതിപ്പ് തുടർന്ന് സി കെ ഫസലുൽ ഹഖ്; ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ മികച്ച അത്‌ലറ്റ്

ദേശീയ സീനിയർ സ്-കൂൾ അത്ലറ്റിക് മീറ്റിൽ ആൺകുട്ടികളുടെ 110മീറ്റർ ഹർഡിൽസിൽ സ്വർണം നേടുന്ന കേരളത്തിന്റെ ഫസലുൽ ഹഖ് /ഫോട്ടോ: പി വി സുജിത് /
ഭിവാനി(ഹരിയാന): ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ മികച്ച അത്‌ലറ്റായി കേരളത്തിന്റെ സി കെ ഫസലുൽ ഹഖ്. ആൺകുട്ടികളിൽ മികച്ച അത്‌ലറ്റായി. 110 മീറ്റർ ഹർഡിൽസ് 13. 66 സെക്കന്റുകൾക്കുള്ളിൽ മറികടന്നായിരുന്നു നേട്ടം. മലപ്പുറം തിരുന്നാവായ നാവാമുകുന്ദ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിയായാണ് മിന്നും താരം.
24.02 സെക്കന്റുകൾക്കുള്ളിൽ 200 മീറ്റർ ഓട്ടം പൂർത്തിയാക്കിയ ഹരിയാനയുടെ ആരതിയാണ് പെൺകുട്ടികളിലെ മികച്ച താരം.
കഴിഞ്ഞവർഷം സംസ്ഥാന കായിക മേളയിൽ ഫോട്ടോഫിനിഷിൽ നഷ്‌ടമായ സ്വർണം ഇക്കുറി ഫസലുൽ ഹഖ് നേടിയെടുത്തിരുന്നു, അതും റെക്കോഡ് വേഗത്തിൽ. സീനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ 13.78 സെക്കൻഡിലാണ്

സി കെ ഫസൽ ഉൽ ഹഖ് സംസ്ഥാന കായിക മേളയിൽ
ഫസലുൽ ദൂരം പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം തൃശൂരിന്റെ വിജയ് കൃഷ്‌ണ കുറിച്ച 13.97 സെക്കൻഡ് സമയം തിരുത്തി.
ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ഫസലുൽ ഹഖിന്റെ പ്രകടനം. റെക്കോഡാണെന്ന് അറിഞ്ഞതോടെ സന്തോഷം അണപൊട്ടി. ഇൗ മാസം ഒഡിഷയിലെ ഭുവനേശ്വറിൽ നടന്ന ജൂനിയർ മീറ്റിൽ ഹർഡിലിൽ കാൽതട്ടി ഫസലുവിന് മെഡൽ നഷ്ടമായിരുന്നു. ആ നിരാശയും മായ്ക്കപ്പെട്ടു.
2023ൽ ഗുജറാത്തിൽവച്ചുനടന്ന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ വെള്ളി നേടിയിരുന്നു. മുഹമ്മദ് ഹർഷദും കെ ഗിരീഷുമാണ് പരിശീലകർ.
താനൂർ എളരാൻ കടപ്പുറം ചേപ്പാൻകടവത്ത് മത്സ്യത്തൊഴിലാളിയായ സിദ്ദിഖിന്റെയും കുഞ്ഞുമോളുടെയും മകനായ ഫസലുലിന്റെ ദേശീയ നേട്ടം ആവേശത്തോടെ ഏറ്റെടുക്കുകയാണ് കായികപ്രേമികൾ.










0 comments