Deshabhimani

തിരുവനന്തപുരത്തേക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക്; ഞായറാഴ്ച ഗതാഗതക്രമീകരണം

Trivandrum road
വെബ് ഡെസ്ക്

Published on May 23, 2026, 08:19 PM | 1 min read

തിരുവനന്തപുരം: സിവിൽ സർവീസ്‌ പരീക്ഷയുടെ ഭാഗമായി നഗരത്തില്‍ ഞായർ രാവിലെ 6.30 മുതൽ ഗതാഗതക്രമീകരണമേർപ്പെടുത്തി. വിദ്യാര്‍ഥികളെ ഇറക്കിയശേഷം പാര്‍ക്കിങ്‌ സ്ഥലങ്ങളില്‍ ഗതാഗത തടസ്സമുണ്ടാകാത്തവിധം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.


ആറ്റുകാല്‍ പാര്‍ക്കിങ്‌ ഗ്ര‍ൗണ്ട്, കോർപറേഷന്റെ തമ്പാനൂ‍ര്‍, പാളയം മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ്ങുകൾ, കവടിയാര്‍മുത‍ല്‍ കുറവന്‍കോണംവരെയും വിമന്‍സ് കോളേജ് മുതല്‍ വഴുതയ്ക്കാട് വരെയും നന്ദാവനംമുതല്‍ മ്യൂസിയംവരെയും സംഗീത കോളേജ് മുതൽ -നോര്‍ക്കവരെയും സ്പെന്‍സര്‍മുതല്‍ പാളയംവരെയും റോഡിന്റെ ഇടതുവശവും പുളിമൂട് മുത‍ല്‍ ആയു‍ർവേദ കോളേജ് വരെ റോഡിന്റെ ഇരുവശങ്ങളിലും പാർക്ക്‌ ചെയ്യാം.


അട്ടക്കുളങ്ങര–കിള്ളിപ്പാലം റോഡ്‌, പിഎംജി–-ലോ കോളേജ് റോഡ്, നിയമസഭ–-വികാസ്ഭവന്‍ റോഡ്, എ കെ ജി–-ജനറല്‍ ഹോസ്പിറ്റല്‍ റോഡ്‌, പരുത്തിപ്പാറ–കേശവദാസപുരം റോഡ്‌ എന്നിവയുടെ ഇടതുവശവും കേശവദാസപുരം–-പ്ലാമൂട് വരെയുള്ള റോഡിന്റെ ഇരുവശങ്ങളും പാർക്കിങ്ങിന്‌ ഉപയോഗപ്പെടുത്താം. ജഗതി–-ഇടപ്പഴിഞ്ഞി റോഡ്‌, മോഡല്‍ സ്കൂള്‍–-പനവിള റോഡ്‌ എന്നിവയുടെ ഇടതുവശത്തും ഗതാഗത തടസ്സമുണ്ടാക്കാതെ പാര്‍ക്ക് ചെയ്യാം. ഫോൺ: 04712558731, 9497930055.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Ajit Doval

02

print edition പന്നു വധശ്രമ കേസ്‌: ഡോവലിന് യുഎസ് കോടതി സമന്‍സ്
BJP Lost

04

print edition തദ്ദേശ തെരഞ്ഞെടുപ്പ്: രാജസ്ഥാനിൽ മൂക്കുകുത്തി ബിജെപി
akhilesh yadav

06

print edition യുപി സീറ്റ് വിഭജനം: മാനദണ്ഡം ജയസാധ്യത മാത്രമെന്ന് അഖിലേഷ്‌
deshabhimani section

Recommended

Deshabhimani
Home