print edition സിഐടിയു സംസ്ഥാന സമ്മേളനം; പോസ്റ്റർ പ്രകാശിപ്പിച്ചു

സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം സംസ്ഥാന വൈസ് പ്രസിഡന്റ് എസ് പുഷ്‌പലത സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥാന് നൽകി നിർവഹിക്കുന്നു
കോട്ടയം: സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശിപ്പിച്ചു. ഇ എം എസ് മന്ദിരത്തിൽ(സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസ്) നടന്ന പരിപാടിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് പുഷ്‌പലത സംസ്ഥാന വൈസ് പ്രസിഡന്റ് ടി ആർ രഘുനാഥന് നൽകി പ്രകാശിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ സ്റ്റിക്കർ പ്രകാശിപ്പിച്ചു. ജില്ലാ പ്രസിഡന്റ് റെജി സഖറിയ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ അനിൽകുമാർ, ട്രഷറർ കെ രാജേഷ്, വൈസ് പ്രസിഡന്റുമാരായ കെ എൻ വേണുഗോപാൽ, വി കെ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.








0 comments