print edition പാർലമെന്റ് മാർച്ച് വിജയിപ്പിക്കുക: കെസിഇയു

കോഴിക്കോട് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ സിഐടിയു നേതൃത്വത്തിൽ നടത്തുന്ന പാർലമെന്റ് മാർച്ച് വിജയിപ്പിക്കണമെന്ന് കേരള കോ–ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിലെ സഹകരണ മേഖലയിൽ കടന്നുകയറാനും സംഘപരിവാർ താൽപ്പര്യങ്ങൾ നടപ്പാക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സമ്മേളനം വിലയിരുത്തി.
ദേശീയ സഹകരണ കരട് നിയമം അംഗീകരിക്കാൻ കേരളത്തിന്മേൽ കടുത്ത സമ്മർദമുണ്ടായിട്ടും എൽഡിഎഫ് സർക്കാർ സംസ്ഥാന താൽപ്പര്യം ഉയർത്തിപ്പിടിച്ചിരുന്നു.
കോർപറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതും തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്നതുമായ ലേബർ കോഡുകളടക്കമുള്ള തൊഴിലാളിവിരുദ്ധ നയങ്ങൾ കേരളത്തിൽ നടപ്പാക്കാനാവില്ലെന്ന ഉറച്ച നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്.
എന്നാൽ, കേരളത്തിൽ ലേബർ കോഡ് നടപ്പാക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചതിലൂടെ തൊഴിലാളിവിരുദ്ധ നിലപാടാണ് യുഡിഎഫ് സർക്കാരിന്റേതെന്ന് വ്യക്തമായി.
ബുധനാഴ്‌ച യാത്രയയപ്പ് സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനംചെയ്തു. യൂണിയൻ പ്രസിഡന്റ് പി പത്മജ അധ്യക്ഷയായി. മേയർ ഒ സദാശിവൻ, എൻ കെ രാമചന്ദ്രൻ, പി എം വഹീദ, പി എസ് ജയചന്ദ്രൻ, എം എൻ മുരളി, പി ജാനകി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ വി പ്രജീഷ് സ്വാഗതവും എം കെ ശശി നന്ദിയും പറഞ്ഞു.










0 comments