ad
Deshabhimani

നാളെ നടക്കാനിരുന്ന സിനിമാ സമരം പിൻവലിച്ചു; സർക്കാർ ഇടപെടലിൽ തൃപ്തി അറിയിച്ച് സിനിമ സംഘടനകൾ

theatre.
വെബ് ഡെസ്ക്

Published on Jan 20, 2026, 06:55 PM | 1 min read

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിനിമ സംഘടനകൾ ബുധനാഴ്ച സംസ്ഥാനത്ത് നടത്താനിരുന്ന സിനിമാ സമരം പിൻവലിച്ചു. മന്ത്രി സജി ചെറിയാനുമായി സിനിമ സംഘടനകൾ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയെന്ന് സിനിമ സംഘടനാ നേതാക്കൾ പറഞ്ഞു.


ഇരട്ട നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാറുമായി ചർച്ച ചെയ്യുമെന്നും സിനിമാ മേഖലയിൽ 60 വയസുകഴിഞ്ഞവർക്ക് പെൻഷൻ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചതായി നേതാക്കൾ ചർച്ചക്ക് ശേഷം പറഞ്ഞു.


തിയറ്റർ ലൈസൻസ്, ഷൂട്ടിങ് ഏകജാലക സംവിധാനം, തിയറ്ററുകളിലെ വൈദ്യുതി നിരക്ക് സംബന്ധിച്ച വിഷയം റെഗുലേറ്ററി ബോർഡുമായി ചർച്ച ചെയ്യും. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ വഴിയുള്ള സബ്സിഡിയുടെ കാര്യത്തിൽ വർധനവ് വേണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. പൈറസിയും റിവ്യു ബോംബിങ്ങും ചർച്ചയിൽ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. സിനിമാ ചിത്രീകരണങ്ങളും തടസ്സമില്ലാതെ തുടരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home