ad
Deshabhimani

കാറിൽ കടത്തിയ 30 ലക്ഷം രൂപയുടെ സിഗരറ്റ് പിടികൂടി

cigeratte smuggled

അസറുദീൻ, സഹദ് മുഹമ്മദ്

വെബ് ഡെസ്ക്

Published on Jun 17, 2026, 08:12 AM | 1 min read

​ചവറ : തെക്കുംഭാഗം പൊലീസ് നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 30 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റ് കണ്ടെത്തി. ആലപ്പുഴ ആലിശേരി സ്വദേശി സഹദ് മുഹമ്മദ് (22), ആലപ്പുഴ വലിയമഠം സ്വദേശി മുഹമ്മദ് അസറുദീൻ (23)എന്നിവരെ അറസ്റ്റ് ചെയ്തു. വിവിധ ബ്രാൻഡുകളുടെ ലേബൽ പതിച്ച 13500 വ്യാജ സിഗരറ്റ് പാക്കറ്റുകളാണ്‌ ഉണ്ടായിരുന്നത്‌. ഇതര സംസ്ഥാനങ്ങളിലും വിദേശത്തും വ്യാജമായി നിർമിക്കുന്ന സിഗരറ്റ് രഹസ്യകേന്ദ്രങ്ങളിൽ സൂക്ഷിച്ച് ഐടിസി കമ്പനിയുടെ ലേബലിൽ വിറ്റഴിക്കുകയാണ്‌ പതിവ്‌. തെക്കുംഭാഗം ഇൻസ്പെക്ടർ ആർ ബിനു, എസ്ഐ നിയാസ്, ജിഎസ്ഐ പ്രദീപ്, രാജേഷ്, ദിനേശ്, എസ്‌സിപിഒ അനിൽ, സിപിഒ സൂരജ്, ശ്യാം രാജ് എന്നിവർ അടങ്ങിയ സംഘമാണ് വ്യാജ സിഗരറ്റ് പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home