ad
Deshabhimani

ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കാനൊരുങ്ങി സിയാൽ

cial p rajeev
വെബ് ഡെസ്ക്

Published on Feb 02, 2026, 05:37 PM | 1 min read

കൊച്ചി: ഇന്ത്യയുടെ ചരിത്രത്തിൽ ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന ആദ്യ വിമാനത്താവളമാവാനൊരുങ്ങി സിയാൽ. ഇതിനായി കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ (K-HVIC) ഫൗണ്ടേഷനും സിയാലും തമ്മിലുള്ള ധാരണാപത്രം ഒപ്പുവച്ചു. കേരള ഹൈഡ്രജൻ വാലി പദ്ധതിയുടെ ഭാഗമായി ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷനിന്റെ പിന്തുണയോടെ കൊച്ചി വിമാനത്താവളത്തിൽ മൂന്ന് ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ പ്രവർത്തനമാരംഭിക്കും. വ്യവസായ മന്ത്രി പി രാജീവ് ആണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.



ഒരു വർഷത്തിനകം ബസുകൾ രംഗത്തിറക്കും. ബസുകളുടെ പ്രവർത്തന മാതൃകയും റൂട്ടുകളും സിയാൽ തീരുമാനിക്കും. പദ്ധതി നടപ്പാകുന്നതോടെ വിമാനത്താവളത്തിലെ യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടും. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനങ്ങളുടെ ഉപയോഗം ശക്തിപ്പെടുകയും ചെയ്യും. സിയാലും ബിപിസിഎല്ലും ചേർന്ന് നിർമാണം പൂർത്തിയാക്കിയ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നതോടെ ബസുകൾക്ക് ആവശ്യമായ ഇന്ധന വിതരണം സാധ്യമാകും.


പദ്ധതിക്കാവശ്യമായ നിയമപരമായ അനുമതികൾ ലഭിച്ചതായും അതിനാൽ ഹൈഡ്രജൻ വിതരണ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാൻ സാധിക്കുമെന്ന് കരുതുന്നുവെന്നും പി രാജീവ് പോസ്റ്റിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home