print edition അയന്തിക്കടവിന്റെ കടത്തുകാരൻ

കടത്തുവള്ളവുമായി ശശിധരൻനായർ
പി പ്രദീപ്
Published on May 28, 2026, 12:00 AM | 1 min read
ചിറയിൻകീഴ്: 68കാരൻ ശശിധരൻ നായർക്ക് അയന്തിക്കടവുമായി ആത്മബന്ധമാണുള്ളത്. കിഴുവിലം, കടയ്ക്കാവൂർ പഞ്ചായത്തുകളിലൂടെ പോകുന്ന വാമനപുരം നദി കടക്കാൻ വള്ളവുമായി അദ്ദേഹം കാത്തുനിൽക്കാൻ തുടങ്ങിയിട്ട് വർഷം 15 കഴിയുന്നു. അതിനുമുന്പ് അമ്മാവൻ വിക്രമൻപിള്ളയായിരുന്നു കടത്തുകാരൻ.
അയന്തിക്കടവ്, തിനവിള, താമരപള്ളിക്കടവ് പ്രദേശവാസികളുടെ ‘ശശിയണ്ണൻ’ ആണ് കിഴുവിലം വലിയേല വയലിൽChirayinkeezhu local news, Ayanthikkadavu ferry serviceവീട്ടിൽ ശശിധരൻ നായർ. ദിവസവും സ്കൂൾ കുട്ടികളുൾപ്പെടെ ധാരാളം യാത്രക്കാരുണ്ടാവും. തിരുവോണദിവസംപോലും കടത്ത് മുടക്കാറില്ല. കടയ്ക്കാവൂർ പഞ്ചായത്തിൽനിന്ന് മാസംതോറും നിശ്ചിത തുക കൂലിയായി നൽകുന്നുണ്ട്. ഈ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. രാവിലെ ആറ് മുതൽ ആരംഭിക്കുന്ന തുഴച്ചിൽ വൈകിട്ട് 6.30നാണ് അവസാനിപ്പിക്കുക.
കാൽനൂറ്റാണ്ടോളം കടത്തുനടത്തിയിരുന്ന അമ്മാവനിൽനിന്നാണ് വള്ളവും തൊഴിലും ഏറ്റെടുത്തതെന്ന് ശശിധരൻ നായർ പറഞ്ഞു. മണലെടുത്ത് നദിയിൽ ആഴം കൂടിയതോടെ തുഴയാനുപയോഗിച്ചിരുന്ന കഴുക്കോൽ മാറ്റി. ഇപ്പോൾ പങ്കായമാണ് ഉപയോഗിക്കുന്നത്. 1300 രൂപയാണ് വില. തുഴച്ചിലിനിടെ ഒടിഞ്ഞാൽ ഉപയോഗിക്കാനായി ഒരെണ്ണം എപ്പോഴും അധികം കരുതും. അയന്തിക്കടവിന് സമീപം പാറയിൽക്കടവിൽ ഇരുപഞ്ചായത്തുകളെയും തമ്മിൽ ബന്ധിപ്പിച്ച് പാലം നിർമിക്കാനുള്ള നടപടികൾക്ക് കഴിഞ്ഞ എൽഡിഎഫ് സർക്കാർ തുടക്കമിട്ടിരുന്നു.









0 comments