print edition അതിദാരിദ്ര്യമുക്ത കേരളത്തെ ആർക്കാണ് പേടി ?

തിരുവനന്തപുരം
അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് യുഡിഎ-ഫും ബിജെപിയും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും ചേർന്ന് അതിനെതിരെ കുപ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്. അവരുടെ വ്യാജ ആഖ്യാനങ്ങളെ വസ്തുനിഷ്ഠ യാഥാർഥ്യത്തിന്റെ അടിസ്ഥാനത്തിൽ തുറന്നുകാട്ടുകയാണ് ചിന്തയുടെ നവംബർ 21 ലക്കത്തിൽ.
മന്ത്രി എം ബി രാജേഷ്, ഡോ. ടി എം തോമസ് ഐസക്, മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കെ എൻ ഹരിലാൽ, ആർ രാംകുമാർ,ഡോ. ജോയ് ഇളമൺ, ഡോ. എൻ കെ ശശിധരൻപിള്ള, ഡോ. കെ പി അരവിന്ദൻ, ജി സാജൻ, എൻ ജഗജീവൻ, ഡോ. കെ വിജയകുമാർ, സുജിത് ടി കെ തുടങ്ങിയവരാണ് ലേഖനങ്ങൾ എഴുതിയിട്ടുള്ളത്.
അതിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നുള്ള അനുഭവക്കുറിപ്പുകളുമുണ്ട്. കൂടുതൽ കോപ്പികൾ ആവശ്യമുള്ളവർ പത്തിനകം അറിയിക്കണം. വിലാസം: മാനേജർ, ചിന്ത വാരിക, പി ബി നമ്പർ: 19, എ കെ ജി സെന്ററിന് സമീപം, പാളയം, തിരുവനന്തപുരം – 695 001, ഫോൺ: 0471 – 2468735, Email: [email protected]









0 comments