Deshabhimani

ആനത്താരയിൽ പോര്‌

print edition ഫയലെങ്കിലും മന്ത്രി 
നോക്കണമെന്ന്‌ മുൻ ഡിഎഫ്‌ഒ

shibu baby john
വെബ് ഡെസ്ക്

Published on Oct 07, 2026, 12:17 AM | 1 min read

തിരുവനന്തപുരം: ചിന്നക്കനാലിലെ ആനത്താരയിൽ എ കെ ആന്റണി സർക്കാരിന്റെ കാലത്ത്‌ ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിച്ചെന്ന വിവാദത്തിൽ വനംമന്ത്രി ഷിബു ബേബി ജോണും മൂന്നാർ മുൻ ഡിഎഫ്‌ഒ പ്രകൃതി ശ്രീവാസ്‌തവയും തമ്മിൽ വേദിയിൽ തർക്കം. ആനയിറങ്കലിൽ 301 കുടുംബത്തിന്‌ പട്ടയം നൽകിയതിൽ മൂന്നാർ മുൻ ഡിഎഫ്‌ഒയ്‌ക്ക്‌ പങ്കുണ്ടെന്ന്‌ കഴിഞ്ഞ ദിവസം കുമളിയിൽ മന്ത്രി ആരോപിച്ചിരുന്നു.

ചൊവ്വാഴ്‌ച തിരുവനന്തപുരം സെൻട്രൽ ലൈബ്രറിയിലെ ‘വനസ്‌പന്ദനം’ പരിപാടിയിലും മന്ത്രി ഇത്‌ ആവർത്തിച്ചു.


തെളിവെന്ന്‌ അവകാശപ്പെട്ട്‌ ഒരു കത്തും ഉയർത്തിക്കാട്ടി. പിന്നാലെ പ്രസംഗിച്ച പ്രകൃതി ശ്രീവാസ്തവ മന്ത്രിയെ തിരുത്തി. ‘എല്ലാ കാര്യങ്ങളും മുഴുവനായി വായിച്ചിട്ട്‌ മന്ത്രി പ്രതികരിക്കണം. ഫയൽ കൃത്യമായി പരിശോധിക്കണം. പ്രത്യേക താൽപ്പര്യത്തിൽ പ്രചരിപ്പിച്ചവ തെളിവായി പ്രദർശിപ്പിക്കരുത്‌. ഭൂരഹിതരായ കുടുംബങ്ങളെ പാർപ്പിക്കാൻ 2002–2003ൽ യുഡിഎഫ്‌ സർക്കാർ തീരുമാനിച്ചപ്പോൾ അത്‌ ആനത്താരയാണെന്നും കുടുംബങ്ങളെ അവിടേക്ക്‌ മാറ്റരുതെന്നും ആവശ്യപ്പെട്ടിരുന്നു. സെക്രട്ടറിയറ്റിലുള്ള ഫയലെങ്കിലും മന്ത്രി പരിശോധിക്കണം’– പ്രകൃതി പറഞ്ഞു. ആനത്താരകളിൽ വീട്‌ വച്ചാൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന വനംവകുപ്പിന്റെ റിപ്പോർട്ട്‌ അവഗണിച്ചാണ്‌ റവന്യൂ വകുപ്പ്‌ അന്ന്‌ പട്ടയവിതരണം നടത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home