12 വയസ്സുകാരന് ക്രൂര മർദനം; കേസ് ഒതുക്കിത്തീർക്കാൻ ശ്രമം

എളേറ്റിൽ(കോഴിക്കോട്): മോഷണശ്രമം ആരോപിച്ച് 12 വയസ്സുകാരനെ പിതാവിൻ്റെ ബന്ധുക്കൾ ക്രൂരമായി മർദിച്ച കേസ് ഒത്ത് തീർക്കാൻ ശ്രമം. കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നു. കേസ് പിൻവലിച്ചാൽ പണവും, സമ്മാനങ്ങളും കുട്ടി ചോദിക്കുന്ന എന്തും നൽകാമെന്ന് പ്രതികളുടെ ബന്ധു പരാതിക്കാരനായ ഏഴാം ക്ലാസുകാരന്റെ പിതാവിനോട് പറയുന്ന ശബ്ദ സന്ദേശമാണ് പു റത്തുവന്നിരിക്കുന്നത്. കേസിൽ മൂന്ന് പ്രതികൾക്കായി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.പ്രതികളിലൊരാൾ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്. ഓഗസ്‌റ്റ് ആറിനാണു സംഭവം.
സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ടതോടെയാണ് കൊടുവള്ളി പൊലീസ് കേസെടുക്കാൻ തയാറായത്. മർദനമേറ്റ കുട്ടിയുടെ പിതാവിൻറെ സഹോദരൻ, ഭാര്യ, മകൻ എന്നിവർക്കെതിരെയാണ് കേസ്. ഇതേ തുടർന്നാണ് കേസ് ഒത്തു തീർപ്പാക്കാനുള്ള നീക്കവുമായി പ്രതികളുമായി അടുത്ത ബന്ധമുള്ളവർ കുട്ടിയുടെ പിതാവിനെ ബന്ധപ്പെടുന്നത്.










0 comments