ad
Deshabhimani

എച്ച്‌യുആർഎല്ലിൽ അവസരം

oil plant
വെബ് ഡെസ്ക്

Published on Aug 24, 2026, 08:27 AM | 1 min read

ഇന്ത്യൻ ഓയിൽ കോർപറേഷൻ (IOCL), എൻടിപിസി (NTPC), കോൾ ഇന്ത്യ (CIL) തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമായ ഹിന്ദുസ്ഥാൻ ഉർവരക് ആൻഡ്‌ രസായൻ ലിമിറ്റഡിൽ (HURL) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടീവ്, നോൺ -എക്സിക്യൂട്ടീവ് വിഭാഗങ്ങളിലായി കരാർ, സ്ഥിരം ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.


വിവിധ വിഭാഗങ്ങളിലായി പ്രൊസസ് എൻജിനിയറിങ്‌, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഐടി, ഹ്യൂമൻ റിസോഴ്സ്, മാർക്കറ്റിങ്‌, മെഡിക്കൽ ഓഫീസർ, ജൂനിയർ എൻജിനിയർ അസിസ്റ്റന്റ് തുടങ്ങിയ ഒട്ടനവധി തസ്തികകളിൽ ഒഴിവുകളുണ്ട്. ഉത്തർപ്രദേശിലെ ഗോരഖ്പുർ, ഝാർഖണ്ഡിലെ സിന്ദ്രി, ബീഹാറിലെ ബറൗണി എന്നിവിടങ്ങളിലുള്ള കമ്പനിയുടെ അത്യാധുനിക വളം നിർമാണശാലകളിലാണ് പ്രാഥമികമായി നിയമനം.


യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാർക്ക്‌ അപേക്ഷിക്കാം. തസ്തികകൾക്ക് അനുസരിച്ച് 60 ശതമാനം മാർക്കോടെയുള്ള എൻജിനിയറിങ്‌ ബിരുദം (കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിഎസ്, ഐടി) അല്ലെങ്കിൽ 50 ശതമാനം മാർക്കോടെയുള്ള മൂന്ന്‌ വർഷത്തെ ഡിപ്ലോമ/ബിഎസ്‌സി (ഫിസിക്സ്, കെമിസ്ട്രി, മാത്സ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.


എംബിഎ, എംഎസ്ഡബ്ല്യു, എംബിബിഎസ് യോഗ്യതയുള്ളവർക്കും അവസരമുണ്ട്. അതത് തസ്തികകളിൽ നിശ്ചിത വർഷത്തെ കുറഞ്ഞ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. തസ്തികകൾക്ക് അനുസരിച്ച് പരമാവധി പ്രായപരിധി 30–47. hurl.net.in വഴി അപേക്ഷിക്കണം. അവസാന തീയതി ആഗസ്‌ത്‌ 26.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home