print edition അമൃതം പൊടിയിലെ പഞ്ചസാര ആരോഗ്യത്തെ ബാധിക്കുമെന്ന് ബാലാവകാശ കമീഷൻ

തിരുവനന്തപുരം : അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ പഞ്ചസാര ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ബാലാവകാശ കമീഷൻ. അമൃതം ന്യൂട്രിമിക്‌സിന്റെ നിർമാണത്തിൽ പഞ്ചസാര പൂർണമായും ഒഴിവാക്കി കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണം.
ഇതുൾപ്പെടെ ശാസ്ത്രീയ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങളിലെ പോഷകഘടന നിശ്ചയിക്കുന്നതിന് ഉന്നതതല കമ്മിറ്റിക്ക് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ രൂപം നൽകണം. ടേക്ക് ഹോം റേഷൻ (ടിഎച്ച്ആർ) പദ്ധതിയിൽ കുട്ടികളുടെ പ്രായത്തിനനുസരിച്ച് നൽകേണ്ട ന്യൂട്രിമിക്സ് അളവ് സംബന്ധിച്ച് മാർഗരേഖ ഉണ്ടാക്കണം. ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിൽ പോഷക വിവരങ്ങളും കുട്ടികൾക്ക് നൽകേണ്ട അളവും രേഖപ്പെടുത്തണം. അങ്കണവാടി വർക്കർമാർക്കും ഗുണഭോക്താക്കൾക്കും നേരിട്ടും പോഷൻ ട്രാക്കർ, വാട്സാപ് ഗ്രൂപ്പുകൾ വഴിയും വകുപ്പ് ബോധവൽക്കരണം നടത്തണം.
പാലക്കാട് പട്ടിത്തറ സ്വദേശി കെ സഹ്‌ലയാണ് ഹർജി നൽകിയ പരാതിയിലാണ് ബലാവകാശ സംരക്ഷണ കമീഷൻ അംഗം പി ഷാജേഷ് ഭാസ്‌കറിന്റെ ഉത്തരവ്.










0 comments