പൊരിവെയിലിൽ വിദ്യാർഥികളെ പണിയെടുപ്പിച്ചു: മാത്യു കുഴൽനാടനെതിരെ ബാലാവകാശ കമീഷൻ കേസെടുത്തു

വിദ്യാർഥികളെ ഉപയോഗിച്ച് മൂവാറ്റുപുഴ നഗരത്തിൽ കേബിളുകൾ നീക്കുന്നു, കോൺഗ്രസ് എംൽഎ മാത്യു കുഴൽനാടൻ
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരവികസനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികളെ കനത്തവെയിലിൽ പണിയെടുപ്പിച്ചതിന് കോൺഗ്രസ് എംൽഎ മാത്യു കുഴൽനാടനിൽ നിന്ന് വിശദീകരണം തേടുമെന്ന് കമീഷൻ ചെയർമാൻ കെ വി മനോജ്കുമാർ പറഞ്ഞു. നഗരസഭയിലെ രണ്ടു കൗൺസിലർമാർ, സ്കൂൾ പ്രധാനാധ്യാപകർ എന്നിവർക്കെതിരെയും കേസുണ്ട്. വെള്ളി പകൽ പന്ത്രണ്ടോടെയാണ് സംഭവം.
കച്ചേരിത്താഴംമുതൽ പിഒ ജങ്‌ഷൻവരെയാണ് എംസി റോഡിൽ കെആർഎഫ്ബിയുടെ ചുമതലയിൽ റോഡ് നിർമാണം നടക്കുന്നത്. വിവിധ സ്ഥലങ്ങളിൽ കേബിളുകളുംമറ്റും കൂട്ടിയിട്ടത് ഉത്തരവാദപ്പെട്ട കമ്പനികളാണ് നീക്കേണ്ടത്. എന്നാൽ, മൂവാറ്റുപുഴ തർബിയത്ത് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളെ ഉപയോഗിച്ച് ഉച്ചയോടെ എംഎൽഎ കേബിളുകൾ മാറ്റുകയായിരുന്നു. ഇതിനെതിരെ എൽഡിഎഫ് നേതാക്കളായ അനീഷ് എം മാത്യു, എൻ അരുൺ എന്നിവരാണ് പരാതി നൽകിയത്. രക്ഷിതാക്കളുടെ സമ്മതമില്ലാതെ സ്കൂൾ പ്രധാനാധ്യാപകർ പദവി ദുരുപയോഗംചെയ്താണ് വിദ്യാർഥികളെ പണിയെടുപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.








0 comments