ad
Deshabhimani

കോഴിക്കോട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

rape

പ്രതി സി പി ലത്തീഫ്

വെബ് ഡെസ്ക്

Published on Jul 16, 2026, 06:49 AM | 1 min read

കോഴിക്കോട്: ബാലുശ്ശേരിയിൽ മൂന്ന് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ഉണ്ണികുളം മങ്ങാട് സ്വദേശി സി പി ലത്തീഫിനെയാണ് (59) ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. തന്ത്രപൂർവം കുട്ടികളെ തന്റെ ഇരുചക്രവാഹനത്തിൽ കയറ്റി വീട്ടിലെത്തിച്ചാണ് പ്രതി പീഡനത്തിന് ഇരയാക്കിയിരുന്നത്.


നിരന്തരമായി ലൈംഗികാതിക്രമം നേരിട്ട കുട്ടികൾ വിവരങ്ങൾ രക്ഷിതാക്കളോട് വെളിപ്പെടുത്തിയതോടെയാണ് ക്രൂരത പുറത്തറിയുന്നത്. കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. മൂന്ന് കുട്ടികൾക്കെതിരെയും ഇയാൾ വെവ്വേറെ സമയങ്ങളിൽ ലൈംഗികാതിക്രമം നടത്തിയെന്നാണ് പോലീസ് കണ്ടെത്തൽ.


സംഭവത്തിൽ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ കുട്ടികൾ ഇയാളുടെ ഇരകളായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home