കപ്പൽ അപകടം: നഷ്‌ടപരിഹാരം ശാസ്‌ത്രീയമായി തിട്ടപ്പെടുത്തും

തിരുവനന്തപുരം: കപ്പൽ അപകടത്തിൽ അർഹമായ നഷ്‌ടപരിഹാരം വാങ്ങിയെടുക്കലിനാണ് സർക്കാർ അടിയന്തിര പ്രാധാന്യം നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി നാശനഷ്‌ടം ശാസ്‌ത്രീയമായി തിട്ടപ്പെടുത്തും. കേസെടുക്കാൻ സർക്കാരിന് നിയമോപദേശം ലഭിച്ചു എന്നത് തെറ്റാണ്. എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്നതിൽ വിശദമായ നിയമോപദേശം തേടും. മത്സ്യതൊഴിലാളികൾക്ക് എത്രയും വേഗം ജീവസന്ധാരണത്തിനുള്ള സാഹചര്യം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാതയിൽ ചിലയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായ സംഭവത്തിൽ അടുത്ത ആഴ്‌ച കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്‌കരിയുമായി നേരിട്ട് ചർച്ച നടത്തും. നിലവിലെ സാഹചര്യം കൈകാര്യം ചെയ്യാനുള്ള സാങ്കേതിക വൈഭവം ഇന്ന് നമ്മുടെ രാജ്യത്തിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.








0 comments