ad
Deshabhimani

print edition കടമെടുപ്പിനെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി ; പ്രതിപക്ഷത്തായിരുന്നപ്പോൾ ‘ഓഹോ’ അധികാരം കിട്ടിയപ്പോൾ ‘ആഹാ’

v d satheesan
avatar
ഒ വി സുരേഷ്‌

Published on Sep 04, 2026, 01:30 AM | 1 min read

തിരുവനന്തപുരം : പ്രതിപക്ഷത്തായിരുന്നപ്പോൾ ‘കേരളം കടക്കെണിയിൽ’ എന്ന്‌ നിരന്തരം പറഞ്ഞിരുന്ന വി ഡി സതീശൻ മുഖ്യമന്ത്രിയായതോടെ കടമെടുക്കുന്നതിനെ ന്യായീകരിച്ച്‌ വശംകെടുന്നു. ബുധനാഴ്‌ച വാർത്താസമ്മേളനത്തിലായിരുന്നു ന്യായീകരണം. ഒപ്പം പതിവുപോലെ കള്ളം, ‘കഴിഞ്ഞ സർക്കാരിന്റെ കാലത്തെ കടം വീട്ടാനാണ്‌ ഇ‍ൗ സർക്കാർ കടമെടുക്കുന്നത്‌’ എന്ന്‌.


പ്രതിപക്ഷനേതാവായിരിക്കെ സതീശന്റെ വാദം അന്നത്തെ ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിലും പുറത്തും നിഷേധിച്ചതാണ്‌. കേന്ദ്രസർക്കാർ നിശ്‌ചയിച്ച ജിഎസ്‌ഡിപിയുടെ മൂന്നുശതമാനം പരിധിയിലേ കടമെടുക്കാനാകൂ. യുഡിഎഫ്‌ ഭരണകാലത്തും ഓരോ അഞ്ചുവർഷം കൂടുമ്പോൾ കടം ഇരട്ടിച്ചിട്ടുണ്ട്‌. അതനുസരിച്ച്‌ ആറുലക്ഷം കോടി കടക്കേണ്ട കടമാണ്‌ മികച്ച ധനമാനേജ്‌മെന്റിലൂടെ 5.07 ലക്ഷം കോടിയിൽ എൽഡിഎഫ്‌ സർക്കാർ പിടിച്ചുനിർത്തിയത്‌. രേഖകൾ ഇ‍ൗ വസ്‌തുത പറയുമ്പോഴും സമ്മതിക്കാതെ കള്ളം പ്രചരിപ്പിക്കുകയായിരുന്നു അന്ന്‌ സതീശൻ.


2016ൽ ഉമ്മൻചാണ്ടി അധികാരമൊഴിയുമ്പോഴുണ്ടായിരുന്ന 1.57 ലക്ഷം കോടിയുടെ കടം അടച്ചുതീർത്തത്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരാണ്‌. പരിധിവിട്ട്‌ കടമെടുക്കാനാകില്ലെന്ന്‌ ബുധനാഴ്‌ച പറഞ്ഞ മുഖ്യമന്ത്രി, മുൻ സർക്കാർ പരിധിവിട്ട്‌ കടമെടുത്തു എന്ന നുണ ആവർത്തിക്കുന്നു. ഡിസംബർ വരെയുള്ള കടപരിധിയിൽ 99 ശതമാനവും ഇതിനകം യുഡിഎഫ്‌ സർക്കാർ എടുത്തുകഴിഞ്ഞു. ഇ‍ൗ അനുഭവം മുമ്പുണ്ടായിട്ടില്ല. എന്നിട്ടും മുൻ സർക്കാരിനെ കുറ്റപ്പെടുത്തുകയാണ്‌. കഴിഞ്ഞ സർക്കാരിന്റെ ഇടപെടലിന്റെ ഫലമായി സംസ്ഥാനത്തിനുള്ള നികുതിവരുമാനത്തിലെ കേന്ദ്രവിഹിതം വർധിച്ചിട്ടുണ്ട്‌. 10 വർഷത്തിനിടയിൽ സംസ്ഥാനത്തിന്റെ ജിഎസ്‌ഡിപി 5.85 ലക്ഷം കോടിയിൽനിന്ന്‌ 14.27 ലക്ഷം കോടിയായി വളർന്നു. കഴിഞ്ഞ സര്‍ക്കാരിന് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ആയി 55,000 കോടി രൂപ ലഭിച്ചിരുന്നെന്ന സതീശന്റെ വാദവും കള്ളം. 2021–26 കാലത്ത്‌ ലഭിച്ചത്‌ 37,814 കോടിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home