ad
Deshabhimani

print edition മുഖ്യമന്ത്രി വിളമ്പുന്നത്‌ പച്ചക്കള്ളം: എൽപിഎസ്‌ടി റാങ്ക്‌ ഹോൾഡേഴ്‌സ്‌

എൽപിഎസ്-ടി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 
സെക്രട്ടറിയറ്റ് വളയൽ സമരം

എൽപിഎസ്-ടി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 
സെക്രട്ടറിയറ്റ് വളയൽ സമരം

വെബ് ഡെസ്ക്

Published on Aug 04, 2026, 01:30 AM | 1 min read

തിരുവനന്തപുരം: മുഖ്യമന്ത്രിക്കസേരയിലിരുന്ന്‌ വി ഡി സതീശൻ പച്ചക്കള്ളം വിളന്പുകയാണെന്ന്‌ എൽപിഎസ്‌ടി റാങ്ക്‌ ഹോൾഡേഴ്‌സ്‌ സമരസമിതി സെക്രട്ടറി വളർമതി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി തിങ്കളാഴ്‌ച വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളോടായിരുന്നു പ്രതികരണം.


സമരം നടത്തുന്ന ഉദ്യോഗാർഥികളെ പുച്ഛിക്കുന്നു. മദ്യനയത്തിൽ ഒരാഴ്‌ചകൊണ്ട്‌ ഫയൽ നീക്കിയവർ 29 ദിവസമായി സെക്രട്ടറിയറ്റിന്‌ മുന്നിൽ നടത്തുന്ന സമരത്തെ അവഗണിക്കുന്നു. മൂന്നുമിനിറ്റ്‌ തങ്ങളെ കേട്ടത്‌ ലോകാത്ഭുതമായി അവതരിപ്പിക്കുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞ വാക്കുകളെല്ലാം ലംഘിച്ചു–അവർ പറഞ്ഞു.


​സെക്രട്ടറിയറ്റ്‌ വളഞ്ഞു; 
റാങ്ക്‌ ലിസ്‌റ്റ്‌ കത്തിച്ചു


വിവിധ ആവശ്യങ്ങളുയർത്തി എൽപിഎസ്‌ടി റാങ്ക്‌ ഹോൾഡേഴ്‌സ്‌ നടത്തുന്ന സമരത്തിന്റെ 26–ാം ദിവസമായ തിങ്കളാഴ്‌ച ഉദ്യോഗാർഥികൾ സെക്രട്ടറിയറ്റ്‌ വളഞ്ഞ്‌ മനുഷ്യച്ചങ്ങല തീർത്തു. വൈകിട്ട്‌ റാങ്ക്‌ ലിസ്‌റ്റ്‌ കത്തിച്ച്‌ പ്രതിഷേധിച്ചു. പാളയത്തുനിന്ന്‌ സെക്രട്ടറിയറ്റിലേക്ക്‌ മാർച്ച്‌ 
നടത്തി.

അഞ്ചുദിവസമായി സമരസമിതി സെക്രട്ടറി വളർമതി നിരാഹാരത്തിലാണ്‌. ആരോഗ്യനില മോശമായിത്തുടങ്ങിയിട്ടും പിന്തിരിഞ്ഞിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home