ad
Deshabhimani

അതിജീവനത്തിന്റെ 'റിയൽ കേരള സ്റ്റോറി'; മുണ്ടക്കൈ ടൗൺഷിപ്പ് ഉദ്ഘാടനത്തിന് ഹൃദയപൂർവ്വം ക്ഷണിച്ച് മുഖ്യമന്ത്രി

mundakkai pinarayi vijayan
വെബ് ഡെസ്ക്

Published on Feb 22, 2026, 05:27 PM | 1 min read

കൽപ്പറ്റ: മുണ്ടക്കൈ മഹാദുരന്തത്തെ അതിജീവിച്ചവർക്ക് സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 178 വീടുകൾ ഫെബ്രുവരി 25ന് ഉദ്‌ഘാടനത്തിനൊരുങ്ങുകയാണ്. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നവരെയും പുനരധിവാസത്തിനായി അകമഴിഞ്ഞു സഹായങ്ങൾ നൽകിയവരേയും ഹൃദയപൂർവ്വം ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 'എല്ലാവരും അന്നേദിവസം കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഒറ്റക്കെട്ടായി നാം തീർത്ത അതിജീവനത്തിന്റെ ഈ റിയൽ കേരള സ്റ്റോറി ലോകത്തിന് മുന്നിൽ മഹത്തായ മാതൃകയായി ഉയർന്നുനിൽക്കും'- മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.




നാടിനെയാകെ നടുക്കിയ, വേദനയിലാഴ്ത്തിയ സംഭവമായിരുന്നു 2024 ജൂലൈ 30ന് മുണ്ടക്കൈ-ചൂരൽമല പ്രദേശത്തുണ്ടായ ഉരുൾപൊട്ടൽ ദുരന്തം. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ ഒരു നാട് തന്നെ മണ്ണിനടിയിലായ വാർത്ത ഉൾക്കിടിലത്തോടെയാണ് നാം കേട്ടത്. ആ മഹാദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുപിടിക്കാൻ ഈ നാട് ഒന്നടങ്കം രംഗത്തു വന്നു. മന്ത്രിമാർ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സേനാ സംവിധാനങ്ങൾ, സന്നദ്ധസേനാ പ്രവർത്തകർ, സംഘടനാ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി നാനാ മേഖലകളിൽ നിന്നുമുള്ളവർ സമാനതകളില്ലാത്ത വിധം രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നതോടെയാണ് ദുരന്തത്തിന്റെ ആദ്യ നാളുകളെ നാം അതിജീവിച്ചത്.


ഇതിന്റെ തുടർച്ചയായി ദുരന്തത്തിൽ കിടപ്പാടവും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് ലോകോത്തര നിലവാരത്തിൽ പുനരധിവാസം ഉറപ്പാക്കുമെന്ന് അന്ന് എൽഡിഎഫ് സർക്കാർ ഉറപ്പുനൽകിയിരുന്നു. മഹാദുരന്തത്തെ അതിജീവിച്ചവരുടെ പുനരധിവാസം സാധ്യമാകുകയാണ്. ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും 25ന് മുഖ്യമന്ത്രി നിർവഹിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home