print edition ലഹരിമാഫിയയുടെ ഫോൺ പരിശോധന: ആഭ്യന്തര വകുപ്പ് തെറ്റിദ്ധരിപ്പിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ സഹചാരി മുഹമ്മദ് ഹുസൈനടക്കമുള്ള യൂത്ത്‌കോൺഗ്രസ് നേതാക്കൾ എംഡിഎംഎയുമായി അറസ്റ്റിലായ കേസിൽ പ്രതികളുടെ ഫോൺ ഫോറൻസിക് പരിശോധനയിലാണെന്ന് കള്ളംപറഞ്ഞതിന് ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കി സതീശൻ. ‘അവരു പറഞ്ഞിട്ടാണ് ഞാൻ നിങ്ങളോടങ്ങനെ പറഞ്ഞത്. അല്ലാതെ അതെന്റെ വകുപ്പല്ല’–സതീശന്‍ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇതോടെ ആഭ്യന്തരവകുപ്പ് വെട്ടിലായി.
മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോ ഓഡിനേറ്ററും യൂത്ത്‌കോൺഗ്രസ് നേതാവുമായ മുഹമ്മദ് ഹുസൈന്റെ ഫോൺ ഫോറൻസിക് പരിശോധനയിലാണെന്ന് രണ്ടിന് വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ ദേശാഭിമാനി ലേഖകനെതിരെ ആക്രോശിച്ചു. എന്നാൽ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫോൺ ഫേ-ാറൻസിക് പരിശോധനയ്‌ക്ക് അയച്ചിട്ടില്ലെന്ന് കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മുഹമ്മദ് ഹുസൈന് സതീശനമായുള്ള ഉറ്റബന്ധത്തിന്റെ തെളിവുകൾ പുറത്തുവരുമെന്ന് ഭയന്നാണ് ഫോൺ പരിശോധനയ്‌ക്ക് അയക്കാതിരുന്നത്. ഇത് മറച്ചാണ് മുഖ്യമന്ത്രി കള്ളംപറഞ്ഞത്.










0 comments