സംസ്ഥാന ഉരഗമാകാൻ ചേര

തിരുവനന്തപുരം: ചേരയെ (ഇന്ത്യൻ റാറ്റ് സ്‌നേക്ക്) ഔദ്യോഗിക ഉരഗമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന വന്യജീവി ബോർഡിന്റെ അജൻഡയിൽ നിർദേശം. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിലാണ് വിഷമില്ലാത്ത ഇനം ചേരയെ ഉൾപ്പെടുത്തിയിട്ടുള്ളത്. കാർഷിക വിളകൾ നശിപ്പിക്കുന്ന എലികളെ ഭക്ഷണമാക്കുന്നതിനാലാണ് ചേരയെ കർഷകരുടെ മിത്രം എന്ന് വിളിക്കുന്നത്.
വിഷ പാമ്പുകളുടെ മുട്ടയും ഇവ ആഹാരമാക്കാറുണ്ട്. മനുഷ്യ വന്യജീവി സംഘർഷം വർധിക്കുകയും പാമ്പ് കടിയേറ്റുള്ള മരണങ്ങളും പെരുകുന്ന സാഹചര്യത്തിലാണ് ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്ന നിർദേശം ഉയരുന്നത്. സംസ്ഥാന പക്ഷി, മൃഗം, മീൻ എന്നിവയ്‌ക്കൊപ്പം ഉരഗവും വേണമെന്നാണ് ആവശ്യം. ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്നത് നാലാം അജൻഡയായിട്ടാണ് വന്യജീവി ബോർഡ് ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്ത ആഴ്‌ച നടക്കുന്ന വന്യജീവി ബോർഡ് യോഗത്തിൽ ഇത് പരിഗണിക്കും.









0 comments