പമ്പ പാതയുടെ അന്തിമ സർവേയ്‌ക്ക് റെയിൽവേ ; ശബരി ഇത്തവണയും പുറത്ത്

തിരുവനന്തപുരം
അങ്കമാലി–എരുമേലി ശബരി റെയിൽ പാതയ്‌ക്ക് അംഗീകാരം നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും കേൾക്കാതെ റെയിൽവേ. അതേസമയം, ചെങ്ങന്നൂർ–പമ്പ പാതയുടെ അന്തിമ സർവേയ്‌ക്ക് തുക വകയിരുത്തുകയും ചെയ്‌തു. 1.88 കോടിയാണ് നീക്കിവച്ചത്. ശബരി പദ്ധതിയുടെ നിർമാണത്തിനുള്ള ചെലവിൽ പകുതി വഹിക്കാൻ തയ്യാറാണെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാൽ, അതിന് മറുപടി നൽകിയില്ല. എലിവേറ്റഡ് പാതയാണ് പമ്പ പദ്ധതി. 7200 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. അതേസമയം, അങ്കമാലി– എരുമേലി ശബരി പദ്ധതിക്ക് 3810 കോടിയാണ് ചെലവ്. ഇതിൽ 1900 കോടിയാണ് കേരളം വഹിക്കാമെന്ന് അറിയിച്ചത്.
എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളുടെ മലയോര മേഖലകളിൽ 14 പുതിയ റെയിൽവേ സ്റ്റേഷനുകൾ ലഭിക്കുന്നതാണ് നിർദിഷ്ട ശബരി പദ്ധതി. 1997ൽ പ്രഖ്യാപിച്ച അങ്കമാലി–എരുമേലി (111 കിലോമീറ്റർ) പദ്ധതിയിൽ 70 കിലോമീറ്റർ ഭൂമി കല്ലിട്ട് തിരിച്ചതിനാൽ ഒന്നും ചെയ്യാൻ കഴിയാതെ ദുരിതം അനുഭവിക്കുന്ന നൂറുക്കണക്കിനു കുടുംബങ്ങളുണ്ട്.








0 comments