ad
Deshabhimani

ചെങ്ങന്നൂരിൽ അരക്കോടിയിലധികം രൂപ വിലവരുന്ന കഞ്ചാവ് പിടികൂടി; രണ്ട് തമിഴ്നാട് സ്വദേശികൾ പിടിയിൽ

ganja

പിടിയിലായ ശങ്കർ എ , ശിവശങ്കർ എൻ

വെബ് ഡെസ്ക്

Published on Mar 28, 2026, 09:48 AM | 1 min read

ചെങ്ങന്നൂർ: ബൈക്കിൽ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിൻറെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വിപണിയിൽ അരക്കോടിയിലധികം രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ കന്യാകുമാരി അഗദീശ്വരം സ്വദേശി ശങ്കർ എ (40), കൽക്കുളം സ്വദേശി ശിവശങ്കർ എൻ (39) എന്നിവരാണ് പിടിയിലായത്.


ചെങ്ങന്നൂർ എക്സൈസ് സർക്കിൾ പാർട്ടിയും റേഞ്ച് പാർട്ടിയും സംയുക്തമായാണ് പരിശോധന നടത്തിയത്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ചെങ്ങന്നൂർ കാരയ്ക്കാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വ്യവസായിക അളവിലുള്ള കഞ്ചാവ് പിടിച്ചെടുത്തത്.


എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ വി സജീവ്, ജോഷി ജോണ്‍, അസി: എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ ആര്‍ ബിജു പ്രകാശ് , ബാബു ഡാനിയേല്‍, ജോജന്‍ ജോണ്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ബി സുനില്‍ കുമാര്‍, പി ആര്‍ ബിനോയ്, അശ്വിന്‍, പദ്മകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ ബിനു, എ ബി ശ്രീകുമാര്‍, സിജു പി ശശി, ആര്‍ ശ്രീജിത്ത്, പ്രദീഷ് പി നായര്‍, കെ പി അമല്‍, ആര്‍ പി ശ്രീരാജ്, ആര്‍ എല്‍ ശ്രീജിത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വിജയലക്ഷ്മി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സന്ദീപ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിലുണ്ടായിരുന്നത്.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home