ad
Deshabhimani

print edition റവന്യു മേഖലയിലെ മാറ്റം വിപ്ലവകരം: സ്‌പീക്കർ

revenue award
വെബ് ഡെസ്ക്

Published on Feb 25, 2026, 02:37 AM | 1 min read

തിരുവനന്തപുരം: കേരളത്തിലെ റവന്യു മേഖലയിലുണ്ടായ മാറ്റം വിപ്ലവകരമാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. അതിസങ്കീര്‍ണങ്ങളായ പ്രശ്നങ്ങള്‍ പരിഹരിച്ച്‌ കേരളത്തിലെ റവന്യുവകുപ്പിന് ദിശാബോധം നല്‍കാന്‍ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന റവന്യു ദിനാഘോഷവും റവന്യു അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍.


മന്ത്രി കെ രാജന്‍ അധ്യക്ഷനായി. നാലരലക്ഷം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി എന്നതാണ് യഥാര്‍ഥ കേരള സ്റ്റോറിയെന്ന്‌ അദ്ദേഹം പറഞ്ഞു. മന്ത്രി ജി ആർ അനിൽ, വി കെ പ്രശാന്ത് എംഎൽഎ, റവന്യു സെക്രട്ടറി എം ജി രാജമാണിക്യം എന്നിവർ സംസാരിച്ചു. മികച്ച സേവനപ്രവർത്തനങ്ങൾ നടത്തിയ വില്ലേജ് ഓഫീസർമാർമുതൽ കലക്ടർമാർവരെയുള്ള റവന്യു -സർവേ ജീവനക്കാർക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. റവന്യുവകുപ്പ് തയ്യാറാക്കിയ ഡിജിറ്റൽ റവന്യു കാർഡിന്റെ വിതരണോദ്ഘാടനം മന്ത്രി നിർവഹിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home