ചാന്‍സലറുടെ അമിതാധികാര പ്രയോഗം : സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ തകര്‍ക്കുന്നു

തിരുവനന്തപുരം:
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗവർണർമാർ സമീപവർഷങ്ങളിൽ നടത്തുന്ന ഇടപെടലുകൾ സർവകലാശാലകളുടെ സുഗമമായ നടത്തിപ്പിനും ജനാധിപത്യഘടനയ്ക്കും മതേതര പൊതുവിദ്യാഭ്യാസത്തിനും വിഘാതമാകുന്നുവെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.
ഭരണഘടനാനുസൃതമായും ജനാധിപത്യതത്വങ്ങളിൽ അധിഷ്ഠിതമായും നിയമസഭ പാസാക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സർവകലാശാലകളുടെ പ്രവർത്തനത്തിൽ സംസ്ഥാനത്തെ വിവിധതലത്തിലുള്ള കാര്യനിർവഹണ സംവിധാനങ്ങളുടെ ഇടപെടലിന് പോലും പരിമിതികളുണ്ട്.
കേരളം പോലുള്ള സംസ്ഥാനങ്ങൾ ചരിത്രപരമായി ഉയർത്തിപ്പിടിച്ച അക്കാദമിക പാരമ്പര്യങ്ങളെയും പ്രവർത്തന മികവുകളെയും ഉയർത്തിപ്പിടിക്കാൻ ഭരണഘടനാപരമായി ബാധ്യസ്ഥനാണ് ഗവർണർ.
ഉന്നതവിദ്യാഭ്യാസത്തിന്റെ മേൽ നിയന്ത്രണം കേന്ദ്രീകരിക്കാനുള്ള ഏതൊരു ശ്രമവും ഫെഡറലിസത്തിന്റെയും അക്കാദമിക് സമഗ്രതയുടെയും താൽപ്പര്യം മുൻനിർത്തി ചെറുക്കേണ്ടതാണെന്ന് പരിഷത്ത് പ്രസിഡന്റ് ടി കെ മീരാഭായ്, ജനറൽ സെക്രട്ടറി പി വി ദിവാകരൻ എന്നിവർ പറഞ്ഞു.









0 comments