ad
Deshabhimani

ചാമ്പ്യൻസ് ബോട്ട് ലീഗ്; ആദ്യജയം അരോമ ചുണ്ടന്‌

aroma champions boat league

സംസ്ഥാന ടൂറിസംവകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ആറാം സീസണിലെ ആദ്യത്തെ മത്സരത്തിൽ അരോമ ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 19, 2026, 09:54 PM | 1 min read

ഹരിപ്പാട് : സംസ്ഥാന ടൂറിസംവകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസൺ ആരംഭിച്ചു. കരുവാറ്റ ലീഡിങ് ചാനലിൽ ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിൽ അരോമ ചുണ്ടൻ ഒന്നാംസ്ഥാനം നേടി. മേൽപ്പാടം ചുണ്ടനും നിരണം ചുണ്ടനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.​


സ്വാഗത സംഘം വർക്കിങ് ചെയർമാൻ ജോൺ തോമസ് പതാകയുയർത്തിയതോടെയാണ്‌ ബോട്ട് ലീഗിന് തുടക്കമായത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ടൂറിസംമന്ത്രി പി സി വിഷ്ണുനാഥ് അധ്യക്ഷനായി. സഹകരണമന്ത്രി എം ലിജു മുഖ്യപ്രഭാഷണം നടത്തി. ടൂറിസം ജോയിന്റ്‌ ഡയറക്ടർ സുബൈർ കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. ചുണ്ടൻ വള്ളങ്ങളുടെ മാസ് ഡ്രിൽ എ ഡി തോമസ് എംഎൽഎ ഉദ്ഘാടനംചെയ്തു. ജലഷോഷയാത്ര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ നാഥൻ ഫ്ളാഗ്ഓഫ് ചെയ്തു.​


ഹരിപ്പാട് നഗരസഭ ചെയർപേഴ്സൺ വൃന്ദ എസ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ. എം എം അനസലി, ലക്ഷ്മി ശിവൻ, കരുവാറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. ​ ജില്ലാ പഞ്ചായത്തംഗം അഡ്വ. അനില രാജു, വി കെ നാഥൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീലേഖ മനു സ്വാഗതവും ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷാനവാസ് നന്ദിയും പറഞ്ഞു. അരോമ, ആർപ്പൂക്കര, മേൽപ്പാടം, നടുഭാഗം, ചെറുതന, പുണ്യാളൻ, തലവടി, വീയപുരം, നിരണം എന്നീ ഒമ്പത് ചുണ്ടനാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ പങ്കെടുത്തത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home