ചാമ്പ്യൻസ് ബോട്ട് ലീഗ് 19 മുതൽ;
ആകെ സമ്മാനത്തുക 5.63 കോടി

chambions boat league
വെബ് ഡെസ്ക്

Published on Sep 16, 2025, 12:11 AM | 1 min read

തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) അഞ്ചാംസീസണിന്റെ മൈക്രോസൈറ്റും പ്രൊമോഷണൽ വീഡിയോയും മന്ത്രി പി എ മുഹമ്മദ് റിയാസ് പുറത്തിറക്കി. ആലപ്പുഴ കൈനകരിയിൽ 19നാണ് ഐപിഎൽ ക്രിക്കറ്റ് മാതൃകയിൽ ചുണ്ടൻവള്ളങ്ങളുടെ ലീഗ് മത്സരം ആരംഭിക്കുക. 14 മത്സരങ്ങളുള്ള സിബിഎൽ ഡിസംബർ ആറിന് കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫിയോടെ സമാപിക്കും. വിജയികൾക്ക് 5.63 കോടി രൂപ സമ്മാനമായി ലഭിക്കും.


മത്സര തീയതികൾ, സമയക്രമം, വേദികൾ, മത്സരഫലങ്ങൾ, അറിയിപ്പുകൾ എന്നിങ്ങനെ നിരവധി അപ്ഡേറ്റുകൾ ലഭിക്കും, വിലാസം https://www.k eralatour ism.org/champions-boat-league/ തെക്കൻ കേരളത്തെ കേന്ദ്രീകരിച്ചാണ് സിബിഎൽ മത്സരങ്ങളിൽ ഭൂരിഭാഗവും.


മലബാർ മേഖലയിലും മധ്യകേരളത്തിലും മൂന്നു മത്സരങ്ങൾവീതം നടക്കും. കോട്ടയം താഴത്തങ്ങാടി, എറണാകുളം ജില്ലയിലെ പിറവം, മറൈൻ ഡ്രൈവ്, തൃശൂർ കോട്ടപ്പുറം, ആലപ്പുഴ പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം, കൊല്ലം ജില്ലയിലെ കല്ലട എന്നിവിടങ്ങൾക്കൊപ്പം വടക്കൻ കേരളത്തിൽ കാസർകോട്‌ ചെറുവത്തൂർ, കണ്ണൂർ ധർമടം, കോഴിക്കോട് ബേപ്പൂർ എന്നിവിടങ്ങളിലും മത്സരങ്ങളുണ്ട്.


ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളിയിൽ ആദ്യസ്ഥാനങ്ങളിലെത്തിയ പുന്നമട ബോട്ട് ക്ലബ്, നിരണം ബോട്ട് ക്ലബ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്, വില്ലേജ് ബോട്ട് ക്ലബ്, ചങ്ങനാശേരി ബോട്ട് ക്ലബ്, കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്, ഇമ്മാനുവൽ ബോട്ട് ക്ലബ്, ടൗൺ ബോട്ട് ക്ലബ്, തെക്കേക്കര ബോട്ട് ക്ലബ് ടീമുകൾ സിബിഎല്ലിൽ മത്സരിക്കും. ഒന്നാംസ്ഥാനക്കാർക്ക്‌ 25 ലക്ഷവും രണ്ടാംസ്ഥാനത്തിന്‌ 15 ലക്ഷവും മൂന്നാംസ്ഥാനത്തിന്‌ 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home